തിരുവനന്തപുരത്ത് ഓട്ടിസം ബാധിച്ച പതിനാറുകാരനു മര്‍ദ്ദനമേറ്റതായി പരാതി

സംഭവത്തെ തുടർന്ന് കുട്ടിയെ പരിശോധിച്ച ഡോക്ടര്‍ ചൈല്‍ഡ് ലൈനില്‍ വിവരം അറിയിച്ചു

Update: 2024-03-30 11:33 GMT

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഓട്ടിസം ബാധിച്ച പതിനാറുകാരനു മര്‍ദ്ദനമേറ്റതായി പരാതി. വെള്ളറടസെന്റ് ആന്‍സ് കോണ്‍വെന്റിനു കീഴിലെ അഭയ കേന്ദ്രത്തില്‍ വച്ച് മര്‍ദമമേറ്റെതായാണ് പരാതി. പരിക്കേറ്റ കുട്ടിയെ പത്തനംതിട്ട ചാത്തങ്കിരി സമൂഹ്യാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. കുട്ടിയെ പരിശോധിച്ച ഡോക്ടര്‍ ചൈല്‍ഡ് ലൈനില്‍ വിവരം അറിയിച്ചിട്ടുണ്ട്.

2023 ജൂലൈ 27 നാണ് മര്‍ദനമേറ്റ കുട്ടിയെ പഠനാവശ്യാര്‍ത്ഥം കോണ്‍വെന്റില്‍ പ്രവേശിപ്പിക്കുന്നത്. എന്നാല്‍ കഴിഞ്ഞ ഡിസംബറില്‍ ക്രിസ്തുമസിന് വീട്ടില്‍ എത്തിയ കുട്ടിയുടെ ശരീരത്തില്‍ മര്‍ദനമേറ്റ പാട് കണ്ടതോടെയാണ് മാതാപിതാക്കള്‍ വിഷയം അന്വേഷിക്കുന്നത്. എന്നാല്‍ അനുസരണക്കേട് കാണിച്ചതിനാണ് മര്‍ദിച്ചതെന്ന രീതിയിലാണ് കോണ്‍വെന്റ് അധികൃതര്‍ വിശദീകരണം നല്‍കിയത്. ഇത്തവണ ഈസ്റ്ററിന് വീട്ടില്‍ എത്തിയപ്പോഴും സമാനമായ പാടുകള്‍ കണ്ടതിനെ തുടര്‍ന്ന് വീട്ടുക്കാര്‍ കൂടുതല്‍ അന്വേഷിക്കുകയായിരുന്നു. എന്നാല്‍ സംഭവത്തെക്കുറിച്ച് അധികൃതര്‍ മറച്ച് വെക്കാന്‍ ശ്രമിച്ചു.

Advertising
Advertising

എന്നാല്‍ പിന്നീടാണ് കോണ്‍വെന്റ് ചുമതലയുള്ള റോസി എന്ന സ്ത്രീ കുട്ടിയെ മര്‍ദിച്ചതായി കണ്ടെത്തിയത്.

Full View
Tags:    

Writer - ഫായിസ ഫർസാന

contributor

Editor - ഫായിസ ഫർസാന

contributor

By - Web Desk

contributor

Similar News