'ഇന്ന് മുതൽ സേവനം തുടങ്ങി, ഒരു മുറിയെന്ന് പറയാൻ ആവില്ല ചെറിയ ഒരിടം';ശാസ്തമംഗലത്തെ ഓഫീസിൽ പ്രവർത്തനം ആരംഭിച്ചുവെന്ന് ആർ.ശ്രീലേഖ

പ്രവർത്തനം തുടങ്ങി എന്ന കുറിപ്പിന് പിന്നാലെ തന്റെ ഓഫീസ് ചുറ്റും ടൺ കണക്കിന് മാലിന്യമാണെന്ന് പറഞ്ഞുള്ള മറ്റൊരു ഫേസ്ബുക്ക് പോസ്റ്റും ശ്രീലേഖ പങ്കുവെച്ചു

Update: 2025-12-30 14:51 GMT

തിരുവനന്തപുരം: ശാസ്തമംഗലത്തെ ഓഫീസിൽ തന്നെ സേവനം തുടങ്ങിയെന്ന് തിരുവനന്തപുരം കോർപറേഷനിലെ കൗൺസിലർ ആർ ശ്രീലേഖ. ആത്മാർഥതയുള്ള ഒരു ജനസേവകയ്ക്ക് എവിടെയും പ്രവർത്തിക്കാമെന്ന് ശ്രീലേഖ പറഞ്ഞു.വി.കെ.പ്രശാന്ത് എംഎൽഎയോട് ഓഫീസ് ഒഴിയാൻ ശ്രീലേഖ ആവശ്യപ്പെട്ടത് വിവാദമായിരുന്നു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഓഫീസ് പ്രവർത്തനം ആരംഭിച്ചുവെന്ന് അറിയിച്ചത്.

ശ്രീലേഖയുടെ ഫേസ്ബുക്ക് പോസ്റ്റ്-

'ഇന്ന് മുതൽ സേവനം തുടങ്ങി.

ഒരു മുറിയെന്ന് പറയാൻ ആവില്ല. ചെറിയ ഒരിടം. ആത്മാർത്ഥതയുള്ള ഒരു ജനസേവികക്ക് ഇവിടെയും പ്രവർത്തിക്കാം...

Advertising
Advertising

ഇന്ന് ഉച്ച വരെ ഇവിടെ വന്നത് 18 പേർ. അവരെ സഹായിച്ചതിൽ തൃപ്തി. അത് മതി'

പ്രവർത്തനം തുടങ്ങി എന്ന കുറിപ്പിന് പിന്നാലെ തന്റെ ഓഫീസ് ചുറ്റും ടൺ കണക്കിന് മാലിന്യമാണെന്ന് പറഞ്ഞുള്ള മറ്റൊരു ഫേസ്ബുക്ക് പോസ്റ്റും ശ്രീലേഖ പങ്കുവെച്ചു.

ശ്രീലേഖ പങ്കുവെച്ച രണ്ടാമത്തെ ഫേസ്ബുക്ക് പോസ്റ്റ്

'എന്റെ ഇത്തിരിപ്പോന്ന കുഞ്ഞ് ഓഫീസ് മുറി. കഷ്ടിച്ചു 7075 സ്‌ക്വയർ ഫീറ്റ്. പക്ഷേ, ചുറ്റിലും ടൺ കണക്കിന് വേസ്റ്റ് '

Full View

Tags:    

Writer - ശരത് ഓങ്ങല്ലൂർ

contributor

Editor - ശരത് ഓങ്ങല്ലൂർ

contributor

By - Web Desk

contributor

Similar News