കണ്ണൂരില്‍ ആറാം ക്ലാസ് വിദ്യാര്‍ഥിയെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കുളിക്കാനായി കുളിമുറിയിലേക്ക് കയറിയ ഭഗത്തിനെ ഏറെ നേരം കഴിഞ്ഞിട്ടും കാണാഞ്ഞതിനെ തുടർന്ന് വാതിൽ ചവിട്ടി തുറപ്പോഴാണ് കഴുത്തിൽ തോർത്ത് കുരുങ്ങിയ നിലയിൽ കണ്ടെത്തിയത്

Update: 2022-12-22 09:13 GMT

കണ്ണൂർ ചെക്കിക്കുളത്ത് ആറാം ക്ലാസ്സ് വിദ്യാർത്ഥിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കുളച്ചേരി പെരുമാച്ചേരിയിലെ കാടോത്തുവളപ്പിൽ സുരേഷൻ - ഷീബ ദമ്പതികളുടെ മകൻ പത്ത് വയസുകാരൻ കെ. ഭഗത്തി നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

വീടിനുള്ളിലെ ശുചിമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. കുളിക്കാനായി കുളിമുറിയിലേക്ക് കയറിയ ഭഗത്തിനെ ഏറെ നേരം കഴിഞ്ഞിട്ടും കാണാഞ്ഞതിനെ തുടർന്ന് വാതിലിൽ മുട്ടിയപ്പോൾ വാതിൽ അകത്ത് നിന്നും കുറ്റിയിട്ട നിലയിലായിരുന്നു.

പിന്നീട് ബന്ധുക്കളും മറ്റും ചേർന്ന് വാതിൽ ചവിട്ടി തുറപ്പോഴാണ് കഴുത്തിൽ തോർത്ത് കുരുങ്ങിയ നിലയിൽ കുട്ടിയെ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അബദ്ധത്തിൽ തോർത്ത് കഴുത്തിൽ കുരുങ്ങിയാണ് കുട്ടിയുടെ മരണമെന്നാണ് പ്രാധമിക നിഗമനം. അസ്വാഭാവിക മരണത്തിന് മയ്യിൽ പൊലീസ് കേസെടുത്തിട്ടുണ്ട്‌

Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News