സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ച കേസ്; സീരിയൽ നടിയെ പൊലീസ് വീണ്ടും ചോദ്യം ചെയ്യും

പ്രതികൾ തന്നെയും പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നും ബാത്ത് റൂമിൽ കയറിയതിനാലാണ് രക്ഷപ്പെട്ടതെന്നുമായിരുന്നു സീരിയൽ നടിയുടെ മൊഴി

Update: 2023-03-25 12:16 GMT
Advertising

കോഴിക്കോട്: സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ച കേസില്‍ സീരിയൽ നടിയെ പൊലീസ് വീണ്ടും ചോദ്യം ചെയ്യും. ഇടനിലക്കാരിയായി നിന്നത് കോഴിക്കോട്ടെ ഒരു സീരിയൽ നടിയാണെന്നാണ് പീഡനത്തിന് ഇരയായ യുവതിയുടെ പരാതി .

എന്നാൽ പ്രതികൾ തന്നെയും പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നും ബാത്ത് റൂമിൽ കയറിയതിനാലാണ് രക്ഷപ്പെട്ടതെന്നുമായിരുന്നു സീരിയൽ നടിയുടെ മൊഴി. ഇത് പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല . സീരിയൽ നടിയുടെ സാമ്പത്തിക ഇടപാടുകളും പൊലീസ് പരിശോധിക്കുന്നുണ്ട്. കോട്ടയം സ്വദേശിയായ യുവതിയെ കാരപറമ്പിലെ ഒരു ഫ്ളാറ്റിൽ എത്തിച്ച് ലഹരി കലര്‍ന്ന ജ്യൂസ് നല്‍കി പീഡിപ്പിച്ചെന്നാണ് കേസ് .

Full View

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News