ചോറ്റാനിക്കരയിൽ നാലംഗ കുടുംബം മരിച്ച നിലയില്‍; മൃതശരീരം വൈദ്യ പഠനത്തിന് നൽകണമെന്ന് ആത്മഹത്യാ കുറിപ്പ്

അധ്യാപക ദമ്പതികളായ രഞ്ജിത്ത്, ഭാര്യ രശ്മി, രണ്ടുമക്കൾ എന്നിവരാണ് മരിച്ചത്

Update: 2024-10-14 08:18 GMT

കൊച്ചി : ചോറ്റാനിക്കരയിൽ നാലംഗ കുടുംബത്തെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. അധ്യാപക ദമ്പതികളായ രഞ്ജിത്ത്, ഭാര്യ രശ്മി, മക്കളായ ആദി (9). ആദിയ (7) എന്നിവരാണ് മരിച്ചത്. കാലടി കണ്ടനാട് സ്കൂളിലെ അധ്യാപകനാണ് രഞ്ജിത്ത്. ഭാര്യ രശ്മി പൂത്തോട്ട സ്കൂൾ അദ്ധ്യാപികയാണ്. നാല് പേരുടെയും മൃതശരീരം മെഡിക്കൽ കോളേജിന് വൈദ്യ പഠനത്തിന് നൽകണമെന്ന് കുറിപ്പ് എഴുവെച്ച ശേഷമാണ് മരണം.

അതേസമയം എന്താണ് മരണകാരണമെന്ന് കുറിപ്പിൽ വ്യക്തമാക്കിയിട്ടില്ല. രാവിലെ വീട്ടിൽ നിന്ന് ഒരു പെരുമാറ്റവും ഇല്ലാതെവന്നതോടെ സംശയം തോന്നിയ അയൽവാസികൾ പരിശോധന നടത്തിയപ്പോഴാണ് മരണവിവരം പുറത്തറിഞ്ഞത്. പൊലീസ് സംഭവ സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.

Tags:    

Writer - അരുണ്‍രാജ് ആര്‍

contributor

Editor - അരുണ്‍രാജ് ആര്‍

contributor

By - Web Desk

contributor

Similar News