കോഴിക്കോട് പയ്യാനക്കലില്‍ അഞ്ചു വയസ്സുകാരിയെ അമ്മ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി

സംഭവത്തില്‍ അമ്മ സമീറയെ പോലീസ് കസ്റ്റഡിയിലെടുത്തു.

Update: 2021-07-07 14:53 GMT

കോഴിക്കോട് പയ്യാനക്കലില്‍ അഞ്ചു വയസ്സുകാരിയെ അമ്മ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ട്. പയ്യാനക്കൽ സ്വദേശി നവാസിന്റെ മകൾ ആയിശ രഹ്നയാണ് മരിച്ചത്. 

കുട്ടിയുടെ കഴുത്തിൽ ഷാൾ മുറുക്കിയാണ് കൊലപ്പെടുത്തിയതെന്നാണ് വിവരം. സംഭവത്തില്‍ കുട്ടിയുടെ അമ്മ സമീറയെ പൊലീസ് കസ്റ്റഡിയിലെടുത്തു. മാനസികാസ്വാസ്ഥ്യമുള്ള വ്യക്തിയാണ് സമീറയെന്ന് പൊലീസ് പറയുന്നു. കുട്ടിയുടെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി. 

Tags:    

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News