റോഡാണ് ഇവരുടെ കിടപ്പാടം; അപകടകരമായ സാഹചര്യത്തില്‍ അന്തിയുറങ്ങി ഒരുകൂട്ടം മനുഷ്യര്‍

15 വർഷത്തിലധികമായി കലൂർ ബസ്റ്റാൻ്റിൻ്റെ മീഡിയനാണ് ഒരുകൂട്ടം മനുഷ്യരുടെ കിടപ്പാടം

Update: 2024-11-27 05:56 GMT
Editor : നബിൽ ഐ.വി | By : Web Desk

കൊച്ചി: റോഡരികെ രാത്രിമയക്കങ്ങള്‍ അന്ത്യനിദ്രയാകുമ്പോഴും അശരണരായവര്‍ക്ക് തലചായ്ക്കാന്‍ തെരുവുകള്‍ തന്നെയാണ് ആശ്രയം. കൊച്ചി നഗരത്തിലെ തിരക്കേറിയ റോഡരികില്‍ അപകടകരമായ സാഹചര്യത്തില്‍ അന്തിയുറങ്ങുകയാണ് ഒരുകൂട്ടം മനുഷ്യര്‍. കലൂർ മെട്രോ സ്റ്റേഷന്റെയും ബസ് സ്റ്റാൻഡിന്റെയും അടുത്തുള്ള മീഡിയനിലാണ് ഒരുകൂട്ടം മനുഷ്യര്‍ അന്തിയുറങ്ങുന്നത്.

സിഗ്നൽ പച്ച കത്തിയാൽ വാഹനങ്ങളുടെ നെട്ടോട്ടം തുടങ്ങും. സ്വകാര്യബസ്സുകൾ ചീറിപ്പായുമ്പോൾ അതിന് തൊട്ടടുത്തുള്ള ഒരുകൂട്ടം മനുഷ്യരുടെ കിടപ്പ് ഏതൊരാളുടെയും നെഞ്ച് പിടക്കുന്ന കാഴ്ചയാണ്. ഇതര സംസ്ഥാന തൊഴിലാളികള്‍ മാത്രമല്ല. സ്വന്തമായി കൂരയില്ലാതെ തെരുവില്‍ അഭയം തേടിയ മലയാളികളും ഈ കൂട്ടത്തിലുണ്ട്.

Advertising
Advertising

'കള്ളന്മാരെ പേടിച്ച് കടത്തിണ്ണയില്‍ കിടക്കാന്‍ പോലും സാധിക്കുന്നില്ല. മഴനനയാതെ കിടക്കുവാനാണ് ഇവിടെ കിടക്കുന്നത്. ഈ കിടപ്പ് ജീവന് ഭീഷണിയാണ് എന്ന് ഞങ്ങൾക്കറിയാം. പക്ഷെ ഞങ്ങൾക്ക് മറ്റൊരു വഴിയും ഇല്ല' എന്നാണ് മീഡിയനിൽ അന്തിയുറങ്ങുന്നവർ പറയുന്നത്.

15 വർഷത്തിലധികമായി കലൂർ ബസ്റ്റാന്റിന്റെ മീഡിയനാണ് ഒരുകൂട്ടം മനുഷ്യരുടെ കിടപ്പാടം. ഇവര്‍ക്കായി ഷെല്‍ട്ടര്‍ ഹോമൊരുക്കണമെന്ന ആവശ്യത്തിന് അതിലേറെ പഴക്കമുണ്ട്. ഇത്തരം ആളുകളെ മാറ്റിപാർപ്പിക്കണമെന്ന് നിരവധി തവണ ആവശ്യപ്പെട്ടെങ്കിലും യാതൊരു നടപടിയും നഗരസഭയുടെ ഭാ​ഗത്തുനിന്ന് ഉണ്ടായിട്ടില്ല എന്ന് കോർപ്പറേഷൻ പ്രതിപക്ഷ നേതാവ് ആന്റണി കുരീത്തറ പറഞ്ഞു. 



Full View


Tags:    

Writer - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

Editor - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

By - Web Desk

contributor

Similar News