Writer - അഞ്ജലി ശ്രീജിതാരാജ്
വെബ് ജേണലിസ്റ്റ്, മീഡിയവൺ
മലപ്പുറം: ഐക്കരപ്പടിയില്‍ നിര്‍മാണത്തിലിരുന്ന വീട് തകര്‍ന്നുവീണു കുട്ടിയുള്‍പ്പെടെ നാലുപേര്‍ക്ക് പരിക്ക്. വീടിന്റെ കോണ്‍ക്രീറ്റ് പ്രവര്‍ത്തികള്‍ നടക്കുന്നതിനിടെയായിരുന്നു അപകടം.
പരിക്കേറ്റവരില്‍ മൂന്നു പേരെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഒരാളെ ഫറൂക്കിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാണ് വീട് തകര്‍ന്നത്. കോണ്‍ക്രീറ്റ് പണികള്‍ കാണാനായി എത്തിയ പത്തുവയസുകാരനായ കുട്ടിക്കും അപകടം പറ്റിയിട്ടുണ്ട്. മറ്റ് മൂന്ന് പേരും തൊഴിലാളികളാണ്.