കൊല്ലത്ത് ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി
സംശയത്തെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്
Update: 2025-06-20 12:11 GMT
കൊല്ലം: കൊല്ലം കുളത്തൂപ്പുഴയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി. കുളത്തുപ്പുഴ സ്വദേശിനി രേണുകയാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിന് ശേഷം ഒളിവിൽ പോയ ഭർത്താവ് സനു കുട്ടനായി അന്വേഷണം തുടരുകയാണ്. കുടുംബ പ്രശ്‌നങ്ങളാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.
കുറച്ചു നാളുകളായി സംശയത്തിന്റെ പേരിൽ ഇരുവരും തമ്മിൽ തർക്കങ്ങളുണ്ടായിരുന്നു. അതിന്റെ ഭാഗമായുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.
watch video: