തിരുവല്ലയില്‍ സി.പി.എം വനിതാ നേതാവിനെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍

സി.പി.എം പ്രാദേശിക പ്രവര്‍ത്തകനും കേസിലെ പതിനൊന്നാം പ്രതിയുമായ സജി ഇളണ്ണിലാണ് അറസ്റ്റിലായത്

Update: 2021-12-02 02:36 GMT
Editor : Jaisy Thomas | By : Web Desk

പത്തനംതിട്ട തിരുവല്ലയില്‍ സി.പി.എം വനിതാ നേതാവിനെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍. സി.പി.എം പ്രാദേശിക പ്രവര്‍ത്തകനും കേസിലെ പതിനൊന്നാം പ്രതിയുമായ സജി ഇളണ്ണിലാണ് അറസ്റ്റിലായത്. കേസ് അന്വേഷണം തുടരുകയാണന്നും മറ്റു പ്രതികളെയും ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും തിരുവല്ല പൊലീസ് വ്യക്തമാക്കി.

സി.പി.എം വനിതാ നേതാവ് നല്‍കിയ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് നാല് ദിവസം പിന്നിടുമ്പോഴാണ് ആദ്യ അറസ്റ്റ് ഉണ്ടായത്. പീഡന ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച സി.പി.എം ബ്രാഞ്ച് കമ്മറ്റി അംഗം സജി ഇളമണ്ണിലാണ് അറസ്റ്റിലായത്. തിരുവല്ല കുറ്റപ്പുഴയില്‍ നിന്നും അറസ്റ്റ് ചെയ്ത ഇയാളെ വിശദമായി ചോദ്യം ചെയ്യാനും മൊബൈല്‍ ഫോണ്‍ ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കാനുമാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ തീരുമാനിച്ചിരിക്കുന്നത്.

Advertising
Advertising

നേരത്തെ കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായി ആരോപിച്ച് കോണ്‍ഗ്രസ് പ്രതിഷേധം ആരംഭിച്ചതിന് പിന്നാലെയാണ് അറസ്റ്റുണ്ടായാത്. എന്നാല്‍ കേസിലെ മറ്റ് പ്രതികള്‍ ഒളിവിലാണന്നും ഇവര്‍ക്കു വേണ്ടിയുള്ള അന്വേഷണം തുടരുകയാണെന്നുമാണ് പൊലീസ് നല്‍കുന്ന വിശദീകരണം.

ചുമത്ര ബ്രാഞ്ച് സെക്രട്ടറി സജിമോന്‍ ഡി.വൈ.എഫ്.ഐ നേതാവ് നാസര്‍ തുടങ്ങിയവര്‍ മുഖ്യപ്രതികളായ കേസില്‍ ഉളപ്പെട്ട മറ്റ് 10 പേരും സി.പി.എം പ്രവര്‍ത്തകരാണ്. എന്നാല്‍ അന്വേഷണത്തില്‍ സി.പി.എം യാതൊരു തരത്തിലും ഇടപെടില്ലന്നും പൊലീസ് അന്വേഷണത്തില്‍ കുറ്റക്കാരുണ്ടന്ന് വ്യക്തമായാല്‍ കര്‍ശന നടപടിയുണ്ടാവുമെന്നുമാണ് ജില്ലാ നേതൃത്വം നല്‍കുന്ന വിശദീകരണം. അതേസമയം സംഭവത്തിന് പിന്നില്‍ വിഭാഗീയ പ്രവര്‍ത്തനങ്ങളാണന്ന് സൂചന ലഭിച്ചതോടെ പാര്‍ട്ടി തലത്തില്‍ ആഭ്യന്തര അന്വേഷണം നടത്താനും സി.പി.എം നേതൃത്വം തീരുമാനിച്ചിട്ടുണ്ട്.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News