കണ്ണൂർ പാറക്കണ്ടിയിൽ ട്രെയിനിന് കല്ലെറിഞ്ഞ കേസിൽ ഒരാൾ പിടിയിൽ

ഒറീസ സ്വദേശി സർവേഷാണ് അറസ്റ്റിലായത്

Update: 2023-08-19 11:32 GMT

കണ്ണൂർ: കണ്ണൂർ പാറക്കണ്ടിയിൽ ട്രെയിനിന് കല്ലെറിഞ്ഞ കേസിൽ ഒരാൾ പിടിയിൽ. ഒറീസ സ്വദേശി സർവേഷാണ് അറസ്റ്റിലായത്. മദ്യപിച്ച ശേഷമാണ് ഇയാൾ ട്രെയിനിനു നേരെ അക്രമം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. പാറക്കണ്ടിയിൽ നേത്രാവതി എക്‌സ്പ്രസിനും ചെെൈന്ന സൂപ്പർ എക്‌സ്പ്രസിനും നേരെയാണ് ആക്രമണമുണ്ടായത്.

ആർ.പി.എഫ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ആർ.പി.എഫിന്റെ നേതൃത്വത്തിൽ കണ്ണുർ സിറ്റി പൊലീസുമായി സഹകരിച്ചാണ് അന്വേഷണം നടത്തിയത്. സി.സി.ടി.വിയുടെയും മറ്റ് തെളിവുകളുടെയും അടിസ്ഥാനത്തിലാണ് പ്രതിയിലേക്കെത്തുന്നത് ഇതിനായി കണ്ണൂർ സബ് ഡിവിഷൻ സ്‌കോഡ് എകദേശം 200 സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചിട്ടുണ്ട്.

Full View

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News