സജീവമായിരുന്ന കാലത്തു മുഴുവൻ സാധാരണ മനുഷ്യർക്ക് വേണ്ടി പൊരുതിയിരുന്ന മനുഷ്യൻ; വി.എസിനെ അനുസ്മരിച്ച് എം.എ ബേബി
ഒരു യുഗത്തിന്റെ അന്ത്യമാണ് വി.എസിന്റെ വേർപാടെന്നും എന്നാൽ വി.എസ് മരിക്കുന്നില്ലെന്നും എം.എ ബേബി
Update: 2025-07-22 15:12 GMT
വി.എസിനൊപ്പം എം.എ ബേബി (ഫയൽ ചിത്രം)
തിരുവനന്തപുരം: രാഷ്ട്രീയത്തിൽ സജീവമായിരുന്ന കാലത്തു മുഴുവൻ സാധാരണ മനുഷ്യർക്ക് വേണ്ടി പൊരുതിയിരുന്ന മനുഷ്യനായിരുന്നു വി.എസ് എന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബി. വി.എസിന്റെ വിലാപയാത്രക്കിടെയാണ് പ്രതികരണം.
വി.എസിന്റെ സംഭാവനകൾ ആർക്കും മറക്കാനാവില്ല. കുട്ടനാട്ടിലെ കർഷകത്തൊഴിലാളികളെ നേരെ നിന്ന് അവകാശം ചോദിക്കാനും നിഷേധിച്ചാൽ ചെങ്കൊടി കുത്തി സമരം ചെയ്യാനും പഠിപ്പിച്ചതും വി.എസാണ്. ഒരു യുഗത്തിന്റെ അന്ത്യമാണ് വി.എസിന്റെ വേർപാടെന്നും എന്നാൽ വി.എസ് മരിക്കുന്നില്ലെന്നും എം.എ ബേബി പറഞ്ഞു.
watch video: