'ഭാരതീയ സംസ്കാരത്തെയും പൈതൃകത്തെയും ഉയർത്തിപ്പിടിച്ച ദേശീയ ബോധമുള്ള നേതാവ്'; ആര്യാടനെ അനുസ്മരിച്ച് കെ.സുരേന്ദ്രൻ

കറകളഞ്ഞ ദേശീയവാദിയായിരുന്നു ആര്യാടന്‍ മുഹമ്മദെന്ന് ബി.ജെ.പി നേതാവ് സന്ദീപ് വാര്യര്‍

Update: 2022-09-25 05:20 GMT
Editor : ijas

തിരുവന്തപുരം: കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ ആര്യാടൻ മുഹമ്മദിന്‍റെ നിര്യാണത്തിൽ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ അനുശോചിച്ചു. കേരള രാഷ്ട്രീയത്തിൽ നിറഞ്ഞ് നിന്ന വ്യക്തിത്വമായിരുന്നു അദ്ദേഹം. പ്രഗത്ഭനായ വാഗ്മിയും നിയമസഭ സാമാജികനും സമർത്ഥനായ ഭരണാധികാരിയുമായിരുന്നു. ഭാരതീയ സംസ്കാരത്തെയും നമ്മുടെ പൈതൃകത്തെയും ഉയർത്തിപ്പിടിച്ച ദേശീയബോധമുള്ള നേതാവായിരുന്നു ആര്യാടൻ മുഹമ്മദെന്നും അദ്ദേഹത്തിൻ്റെ വിയോഗത്തിൽ സഹപ്രവർത്തകരുടേയും കുടുംബാംഗങ്ങളുടേയും ദുഃഖത്തിൽ പങ്കു ചേരുന്നതായും കെ.സുരേന്ദ്രൻ പറഞ്ഞു. കറകളഞ്ഞ ദേശീയവാദിയായിരുന്നു ആര്യാടന്‍ മുഹമ്മദെന്ന് ബി.ജെ.പി നേതാവ് സന്ദീപ് വാര്യരും അനുസ്മരിച്ചു. ആര്യാടൻ മുഹമ്മദിന് ആദരാഞ്ജലികൾ അര്‍പ്പിക്കുന്നതായും സന്ദീപ് വാര്യര്‍ ഫേസ്ബുക്ക് കുറിപ്പില്‍ അറിയിച്ചു.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News