'അനൂപ് ആന്റണിയെ പുകഴ്ത്തി,കുമ്മനം രാജശേഖരന്റെ പേര് മിണ്ടിയില്ല'; മോദിയുടെ തെര. പ്രചാരണത്തിൽ ബിജെപിയിലെ ഒരു വിഭാഗത്തിന് അതൃപ്തി

പ്രധാനമന്ത്രി എത്തിയത് ഔദ്യോഗിക വിഭാഗം നേതാക്കളുടെ മണ്ഡലത്തിൽ മാത്രമാണെന്നും ആരോപണം

Update: 2026-04-05 07:51 GMT
Editor : ലിസി. പി | By : Web Desk

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ബിജെപിയിലെ ഒരു വിഭാഗത്തിന് അതൃപ്തി. പ്രധാനമന്ത്രി എത്തിയത് ഔദ്യോഗിക വിഭാഗം നേതാക്കളുടെ മണ്ഡലത്തിൽ മാത്രമാണെന്നാണ് ഉയരുന്ന പ്രധാന ആരോപണം.

തിരുവല്ലയിലെ പ്രസംഗത്തിൽ അനൂപ് ആന്റണിയെ പുകഴ്ത്തിയ മോദി, കുമ്മനം രാജശേഖരന്റെ പേര് മിണ്ടിയില്ലെന്നും നേതാക്കൾ ആരോപിക്കുന്നു. അനൂപ് ആന്റണി എന്റെ വലം കൈ കഴിഞ്ഞ അഞ്ചു വർഷക്കാലമായി എന്നോടൊപ്പം പ്രവർത്തിക്കുന്നു.അദ്ദേഹത്തെ തിരുവല്ലക്ക് സംഭാവന ചെയ്യുന്നു എന്ന് പറഞ്ഞ മോദി ആറന്മുളയില്‍ മത്സരിക്കുന്ന കുമ്മനം രാജശേഖര്‍ വേദിയില്‍ ഉണ്ടായിട്ടും അദ്ദേഹത്തെക്കുറിച്ച് ഒരുവാക്ക് പോലും  പറഞ്ഞുന്നില്ല. ഇതും പ്രവര്‍ത്തകര്‍ക്കിടയില്‍ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.

Advertising
Advertising

തൃശ്ശൂരിലും പാലക്കാടും തിരുവല്ലയിലും തിരുവനന്തപുരത്തുമാണ് മോദി പ്രചാരണത്തിന് എത്തിയത്.എന്‍ഡിഎ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ശബരിമല സ്വര്‍ണക്കൊള്ളയടക്കം പരാമര്‍ശിച്ചാണ് മോദി സംസാരിച്ചത്. സ്വര്‍ണക്കൊള്ളയില്‍ എല്‍ഡിഎഫിനെയും യുഡിഎഫിനെയും വിമര്‍ശിച്ചായിരുന്നു മോദിയുടെ പ്രസംഗം.ഇടത് സര്‍ക്കാരിന്റെ നാളുകള്‍ എണ്ണപ്പെട്ടുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. കേരളത്തില്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ പതനത്തിന്റെ കൗണ്ട്ഡൗണ്‍ തുടങ്ങിക്കഴിഞ്ഞു. കേരളത്തില്‍ വലിയ പരിവര്‍ത്തനം നടക്കാന്‍ പോകുന്നുവെന്നും മോദി പറഞ്ഞിരുന്നു.

Full View


Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News