പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് ഹ്രസ്വനാടകം; വ്യക്തമായ നിർദേശങ്ങൾ നൽകിയിരുന്നെന്ന് ഹൈക്കോടതി

നാടകത്തിന്റെ ഭാഗമായ ജീവനക്കാർക്കെതിരെ നടപടി എടുത്തതായും ഹൈക്കോടതി വാർത്താകുറിപ്പിൽ പറയുന്നു

Update: 2024-01-27 11:41 GMT
Editor : banuisahak | By : Web Desk
Advertising

കൊച്ചി: പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് ഹ്രസ്വ നാടകമവതരിപ്പിച്ചതിൽ പരിപാടി സംബന്ധിച്ച് കമ്മിറ്റി വ്യക്തമായ നിർദേശങ്ങൾ നൽകിയിരുന്നെന്ന് ഹൈക്കോടതി. രാജ്യത്തിന്റെ അഖണ്ഡത മുൻനിർത്തിയാകണം പരിപാടിയെന്നായിരുന്നു നിർദേശം. ദേശീയ ഐക്യമെന്ന സന്ദേശം പകരണമെന്നും നിർദേശിച്ചിരുന്നു. ഔദ്യോഗിക വാർത്താകുറിപ്പിലൂടെയാണ് ഹൈക്കോടതി ഇക്കാര്യം അറിയിച്ചത്. നാടകത്തിന്റെ ഭാഗമായ ജീവനക്കാർക്കെതിരെ നടപടി എടുത്തതായും വാർത്താകുറിപ്പിൽ പറയുന്നു. 

 റിപബ്ലിക് ദിനാഘോഷത്തിൻ്റെ ഭാഗമായി ഹൈക്കോടതി ജീവനക്കാർ അവതരിപ്പിച്ച നാടകത്തിൽ പ്രധാനമന്ത്രിയെയും കേന്ദ്ര പദ്ധതികളെയും അധിക്ഷേപിച്ചെന്നായിരുന്നു പരാതി. നാടകത്തിൻ്റെ സംഭാഷണം എഴുതിയ അസിസ്റ്റന്റ് രജിസ്ട്രാർ ടി.എ സുധീഷ്, കോർട്ട്കീപ്പർ പി.എം സുധീഷ് എന്നിവരെ സസ്പെൻഡ് ചെയ്തിരുന്നു. 

ചീഫ് ജസ്റ്റിസ് എ.ജെ ദേശായിയുടെ നിർദേശപ്രകാരമാണ് നടപടി. സംഭവത്തിൽ ഹൈക്കോടതി വിജിലൻസ് രജിസ്ട്രാർ അന്വേഷണം നടത്തും. വൺനേഷൻ, വൺവിഷൻ, വൺ ഇന്ത്യ എന്ന് പേരിട്ട ഹ്രസ്വനാടകത്തിൽ പ്രധാനമന്ത്രിയുടെ വാക്കുകളുടെ പ്രയോഗരീതിയും കേന്ദ്രത്തെ അധിക്ഷേപിച്ചുമുള്ള സംഭാഷണങ്ങൾ ഉൾപ്പെടുത്തിയെന്നാണ് പരാതി.

അഭിഭാഷകരും ഹൈക്കോടതി ജീവനക്കാരും എ.ജി ഓഫീസ് ജീവനക്കാരുമാണ് നാടകത്തിൽ അഭിനയിച്ചത്.

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News