Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
കോഴിക്കോട്: വടകരയിൽ രണ്ടുവയസുകാരിയെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. കുറുക്കോത്ത് കെ.സി ഹൗസിൽ ഷമീറിൻ്റയും മുംതാസിൻ്റയും മകൾ ഹവ്വ ഫാത്തിമയാണ് മരിച്ചത്. വീടിന് ചേർന്നുള്ള പുഴയിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. വീട്ടിൽ നിന്ന് കളിച്ച് കൊണ്ടിരിക്കുമ്പോൾ കുട്ടിയെ കാണാതാവുകയായിരുന്നു. തുടർന്ന് നടത്തിയ തിരച്ചലിലാണ് മൃതദേഹം കണ്ടത്. മൃതദേഹം വടകര ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.