'തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ വരുന്നവരെ ഒഴിവാക്കാനാകില്ല': അഖില ഭാരത ഹിന്ദുമഹാസഭ നേതാക്കളുമായുള്ള കൂടിക്കാഴ്ച സ്ഥിരീകരിച്ച് എ വിജയരാഘവൻ

''തെരഞ്ഞെടുപ്പ് കാലത്ത് പല സാമുദായിക പ്രതിനിധികളും വരും. തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ വരുന്നവരെ ഒഴിവാക്കാന്‍ പറ്റില്ല''

Update: 2025-06-10 15:43 GMT
Editor : rishad | By : Web Desk

മലപ്പുറം: അഖില ഭാരത ഹിന്ദു മഹാസഭ നേതൃത്വവുമായുള്ള കൂടിക്കാഴ്ച സ്ഥിരീകരിച്ച് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ.

തെരഞ്ഞെടുപ്പ് കാലത്ത് പല സാമുദായിക പ്രതിനിധികളും വരും. തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ വരുന്നവരെ ഒഴിവാക്കാന്‍ പറ്റില്ലെന്നും വിജയരാഘവൻ പറഞ്ഞു. മലപ്പുറത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഹിന്ദുമഹാസഭ ഇപ്പോഴുണ്ടോ എന്നുപോലുമറിയില്ല. അവർ ആർഎസ്എസിൽ ലയിച്ചില്ലേ. ഇല്ലാത്ത സംഘടനയുടെ പിന്തുണയെക്കുറിച്ചുള്ള മറുപടി അപ്രസക്തം. പിന്തുണ ഇല്ലാത്തയാളുടെ പിന്തുണ എങ്ങനെ സ്വീകരിക്കുമെന്നും വിജയരാഘവൻ ചോദിച്ചു.

Advertising
Advertising

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി എം.സ്വരാജിന് പിന്തുണ നൽകിയതിന് പിന്നാലെ സിപിഎം നേതാക്കളെ കണ്ടെന്ന് അഖില ഭാരത ഹിന്ദുമഹാസഭ വ്യക്തമാക്കിയിരുന്നു. സിപിഎം പിബി അംഗം എ വിജയരാഘവനുമായി കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയെന്ന് അഖില ഭാരത ഹിന്ദുമഹാസഭ പ്രസിഡന്റ് സ്വാമി ദത്താശ്രയ സായി സ്വരൂപനാഥ് മീഡിയവണിനോട് പറഞ്ഞിരുന്നു. 

Watch Video Report

Full View


Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News