ആലപ്പുഴ ഭരണിക്കാവില്‍ വീടിനുള്ളില്‍ സ്ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തി

മകൻ നിധിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ലഹരി ഉപയോഗത്തിന് പണം നല്‍കാത്തതിന് കൊലപ്പെടുത്തിയതെന്നാണ് പൊലീസ് നിഗമനം

Update: 2023-03-08 11:18 GMT

ആലപ്പുഴ: ഭരണക്കാവിൽ വീടിനുള്ളിൽ സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തി. ഭരണിക്കാവ് സ്വദേശിനി രമയാണ് മരിച്ചത്. കഴുത്തിൽ കയർമുറുക്കി കൊലപ്പെടുത്തിയതെന്നാണ് പൊലീസ് നിഗമനം. ഇവരുടെ ഇളയ മകൻ നിധിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവം നടക്കുമ്പോൾ രമയും മകനും ഭർത്താവും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മൂത്ത മകനായ മിഥുൻ വീട്ടിലെത്തിയപ്പോഴാണ് രമയെ മരിച്ച നിലയിൽ കണ്ടെത്തിയത്.


തുടർന്ന് അടുത്തുള്ള വീട്ടുകാരേയും പൊലീസിനേയും വിവരമറിയിക്കുകയായിരുന്നു. സ്ഥിരമായി വീട്ടിൽ വഴക്കുണ്ടാക്കുന്ന ആളായിരുന്നു നിധിൻ എന്നാണ് പൊലീസ് പറയുന്നത്. ഇയാൾ ലഹരി ഉപയോഗിക്കുന്നയാളാണ്. ഇതിനായി രമയോട് പണം ആവശ്യപ്പെടുകയും ഇത് നൽകാതിരുന്നതിനെ തുടർന്നുണ്ട വഴക്കിനിടെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസിന്റെ സംശയം. മൃതദേഹം കല്ലമ്പലം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Advertising
Advertising




Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News