ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ചു; യുവതിക്ക് ദാരുണാന്ത്യം

വില്ലൂന്നി സ്വദേശി നിത്യയാണ് മരിച്ചത്

Update: 2024-12-10 03:05 GMT

കോട്ടയം: ആർപ്പൂക്കര വില്ലൂന്നിയിൽ ബൈക്ക് നിയന്ത്രണം നഷ്ടമായി വൈദ്യുതി പോസ്റ്റിലിടിച്ച് യുവതിക്ക് ദാരുണാന്ത്യം. വില്ലൂന്നി സ്വദേശി നിത്യ (20) ആണ് മരിച്ചത്.

ജിമ്മിൽനിന്നും വീട്ടിലേക്ക് ബൈക്ക് ഓടിച്ചുവരവെ തിങ്കളാഴ്ച രാത്രി ഏഴ് മണിയോടെയായിരുന്നു അപകടം. നിയന്ത്രണം നഷ്ടമായ ബുള്ളറ്റ് ആദ്യം വൈദ്യുതി പോസ്റ്റിൽ ഇടിക്കുകയും തുടർന്ന് ക്രാഷ് ബാരിയറിൽ നിത്യയുടെ തല ഇടിക്കുകയുമായിരുന്നു.

ഇടിയുടെ ആഘാതത്തിൽ റോഡിൽ വീണ ഇവരെ നാട്ടുകാർ ചേർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രാത്രി പത്തോടെ മരണം സംഭവിച്ചു. സംഭവത്തിൽ ഗാന്ധിനഗർ പൊലീസ് കേസെടുത്തു.

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News