വടകരയിൽ കിണറിടിഞ്ഞ് തൊഴിലാളി മരിച്ചു

കണ്ണൂർ കരിയാട് പടന്നക്കര മുക്കാളിക്കൽ രതീഷാണ് മരിച്ചത്

Update: 2025-05-24 10:25 GMT

കോഴിക്കോട്: വടകര അഴിയൂരിൽ നിർമാണത്തിനിടെ കിണറിടിഞ്ഞ് തൊഴിലാളി മരിച്ചു. കണ്ണൂർ കരിയാട് പടന്നക്കര മുക്കാളിക്കൽ രതീഷാണ് മരിച്ചത്. മണ്ണിനുള്ളിൽപ്പെട്ട ഒരാളെ രക്ഷപ്പെടുത്തി. മൃതദേഹം വടകര ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

ഉച്ചയ്ക്ക പന്ത്രണ്ടരയോടെയാണ് അപകടമുണ്ടായത്. ആറ് തൊഴിലാളികൾ ഉണ്ടായിരുന്നെങ്കിലും മണ്ണിടിച്ചിലുണ്ടായപ്പോൾ മറ്റുള്ളവർ ഓടി രക്ഷപ്പെട്ടു. മണ്ണിനടിയിലേക്ക് താഴ്ന്ന് പോയ മറ്റൊരു തൊഴിലാളി വേണുവിനെ രക്ഷപെടുത്തിയിരുന്നു. കണ്ണൂരിൽ നിന്നും മാഹിയിൽ നിന്നും ഫയർഫോഴ്‌സ് ഉൾപ്പടെയെത്തി രക്ഷാപ്രവർത്തനം നടത്തിയെങ്കിലും രതീഷിനെ രക്ഷിക്കാനായില്ല.

കനത്ത് മഴയാണ് അപകട കാരണമെന്ന് പൊലീസ് വ്യക്തമാക്കി. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം വിട്ടു നൽകും.

Tags:    

Writer - അരീജ മുനസ്സ

Web Journalist

2025 ഏപ്രിൽ മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ ട്രെയിനി വെബ് ജേണലിസ്റ്റ്. ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും കാലിക്കറ്റ് പ്രസ്‌ക്ലബ്ബിൽ നിന്നും മാസ് കമ്മ്യൂണിക്കേഷൻ ആന്റ് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി.

Editor - അരീജ മുനസ്സ

By - Web Desk

contributor

Similar News