Writer - അഞ്ജലി ശ്രീജിതാരാജ്
വെബ് ജേണലിസ്റ്റ്, മീഡിയവൺ
മലപ്പുറം: എടപ്പാള്‍ അയിലക്കാട് കായലില്‍ കുളിക്കാനിറങ്ങിയ യുവാവിനെ ഒഴുക്കില്‍പ്പെട്ട് കാണാതായി. തിരൂര്‍ കൂട്ടായി സ്വദേശി മുഹമ്മദ് ഖൈസിനെയാണ് കാണാതായത്. സ്ഥലത്ത് ഫയര്‍ഫോഴ്‌സും പൊലീസും നാട്ടുകാരും ചേര്‍ന്ന് തിരച്ചില്‍ തുടരുന്നു.
ഇന്ന് വൈകുന്നേരമാണ് യുവാവിനെ കായലില്‍ കാണാതായത്. കുളിക്കാനെത്തിയപ്പോഴാണ് അപകടത്തില്‍പ്പെട്ടത്. ഫയര്‍ഫോഴ്‌സും പൊലീസും നാട്ടുകാരും ചേര്‍ന്ന് തിരച്ചില്‍ നടത്തുകയാണ്. രാത്രിയായതിനാല്‍ കൂടുതല്‍ ലൈറ്റുകളെത്തിച്ചാണ് തിരച്ചില്‍.