'തകർന്ന കാറിന്റെ നഷ്ടപരിഹാരം നൽകും, തൊഴിലാളിയുടെ ഉപജീവനമാർഗം ആക്രമിക്കപ്പെട്ടു എന്നതിൽ ഖേദമുണ്ട്': സിപിഎം

കേടുപാടുപറ്റിയ കാറിന്റെ ഡ്രൈവർ ശ്യാമുമായി സംസാരിച്ചെന്നും കേസുകൾ അതിന്റെ വഴിക്കുപോകുമെന്നും സിപിഎം നേതാക്കളായ കടകംപള്ളി സുരേന്ദ്രനും എ.എ റഹീമും പറഞ്ഞു

Update: 2026-05-28 07:52 GMT

തിരുവനന്തപുരം: തലസ്ഥാനത്തെ സംഘർഷത്തിനിടെ തകർത്ത കാറിന്റെ നഷ്ടപരിഹാരം നൽകുമെന്ന് സിപിഎം. തൊഴിലാളിയുടെ ഉപജീവനമാർഗ്ഗം ആക്രമിക്കപ്പെട്ടു എന്നതിൽ ഖേദമുണ്ട്. കേടുപാടുപറ്റിയ കാറിന്റെ ഡ്രൈവർ ശ്യാമുമായി സംസാരിച്ചെന്നും കേസുകൾ അതിന്റെ വഴിക്കുപോകുമെന്നും സിപിഎം നേതാക്കളായ കടകംപള്ളി സുരേന്ദ്രനും എ.എ റഹീമും പറഞ്ഞു.

അതേസമയം, കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് ബിജെപി എതിരാളികളെ വേട്ടയാടുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.സ്വരാജ് പറഞ്ഞു. ഇഡി, സിബിഐ എന്നൊക്കെ കേട്ടാൽ തല കുനിച്ചു ചെല്ലുന്ന കോൺഗ്രസ് നേതാക്കളെയാണ് ബിജെപി കണ്ടത്. ഇഡിക്കോ ഇഡിയെ പറഞ്ഞു വിട്ടവർക്കോ പിണറായി വിജയന്റെ രോമത്തിൽ പോലും തൊടാൻ കഴിയില്ല. കള്ളപണം ബാങ്ക് അക്കൗണ്ടിലൂടെ കൈമാറിയത് എവിടെ എങ്കിലും കണ്ടിട്ടുണ്ടൊയെന്നും എം.സ്വരാജ് ചോദിച്ചു.

Advertising
Advertising

അതേസമയം, എക്സാലോജിക് ഇടപാടിൽ ഹൈക്കോടതി ഉത്തരവിന് പിന്നാലെ പിണറായിയുടെ വീടുൾപ്പടെ ഇഡി നടത്തിയ റെയ്ഡിൻ്റെ അടിസ്ഥാനം എന്താണെന്ന് ഇ.പി ജയരാജൻ ചോദിച്ചു. ആഭ്യന്തര വകുപ്പിനെ പോലും അറിയിക്കാതെ എങ്ങിനെ കേന്ദ്ര ഏജൻസി ഇടപെട്ടു. ഇ.ഡി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. സംസ്ഥാനത്തിൻ്റെ അധികാരത്തിൻ്റെ മേലുള്ള കടന്നു കയറ്റം. സംഭവത്തിൽ ആഭ്യന്തര മന്ത്രിയും മുഖ്യമന്ത്രിയും പ്രതികരിക്കുന്നില്ല.

ആഭ്യന്തര വകുപ്പ് ഇ.ഡി റെയ്ഡ് സംബന്ധിച്ച പ്രതിഷേധം കേന്ദ്രത്തെ അറിയിക്കണം. ആം ആദ്മി പാർട്ടിക്കെതിരെ ഡൽഹിയിൽ സ്വീകരിച്ച നിലപാട് കേരളത്തിൽ സിപിഎമ്മിനെതിരെ കോൺഗ്രസ് തുടരുന്നു. ആർഎസ്എസ് അജണ്ടക്ക് മുഖ്യമന്ത്രിയും കേരള സർക്കാരും കീഴടങ്ങുന്നു. ബിജെപിയുമായുള്ള ഡീൽ സർക്കാർ വന്ന ശേഷവും കോൺഗ്രസ് തുടരുന്നു. പിണറായിയെയും കുടുംബത്തെയും വേട്ടയാടി കേരളത്തിൽ എൽഡിഎഫിനെ തകർക്കാനാണ് ആസൂത്രിതമായ നീക്കം നടക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

റെയ്ഡ് നടത്തിയത് നോട്ടീസ് പോലും നൽകാതെയാണ്. സ്ത്രീത്വത്തെ അപമാനിക്കുകയാണ് ചെയ്തത്. അന്താരാഷ്ട്ര - ദേശീയ തലത്തിൽ വാർത്തായാക്കാനായിരുന്നു നീക്കം. റെയ്ഡ് കഴിഞ്ഞ ശേഷം ബോധപൂർവം പ്രശ്നങ്ങൾ ഉണ്ടാക്കാൻ ഉദ്യോഗസ്ഥർ ശ്രമിച്ചു. പ്രകോപനം ഉണ്ടാക്കാൻ തിരുവനന്തപുരത്ത് അധികൃതരുടെ ഭാഗത്ത് നിന്ന് ബോധപൂർവം ശ്രമം ഉണ്ടായി. ക്ഷുഭിതരായ ജനങ്ങൾക്ക് നേരെ വണ്ടി എടുത്ത് പോയി പ്രശ്‌നം സൃഷ്‌ടിക്കുകയാണ് ഉണ്ടായത്. കോടിയേരിയുടെ വീട്ടിൽ ഇഡി യുടെ റെയ്ഡിൽ പാർട്ടി പ്രതികരിച്ചില്ല എന്ന വാദം അടിസ്ഥാനമില്ലാത്തത്. അന്നത്തെ കാര്യങ്ങൾ വിലയിരുത്തിയാണ് പാർട്ടി നിലപാട് സ്വീകരിച്ചത്. ഇന്നത്തെ സ്ഥിതിഗതികൾ വിലയിരുത്തിയാണ് പാർട്ടി നിലപാട് കൈക്കൊണ്ടതെന്നും അദ്ദേഹം പറഞ്ഞു. 

Tags:    

Writer - ലാൽകുമാർ

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തിൽ നിന്ന് പിജി ഡിപ്ലോമ. കേരള കേന്ദ്ര സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം. കേരള, ദേശീയ വാർത്തകളും കല, ജൻസി, സാഹിത്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ലാൽകുമാർ

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തിൽ നിന്ന് പിജി ഡിപ്ലോമ. കേരള കേന്ദ്ര സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം. കേരള, ദേശീയ വാർത്തകളും കല, ജൻസി, സാഹിത്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News