'പരാജയപ്പെട്ട് പിന്തിരിയുകയല്ല, പൊരുതി മുന്നേറും, തോൽവിയെ വിലയിരുത്തും': എ.എ റഹീം

''ജനങ്ങളിൽ നിന്നും പഠിക്കും, കൂടുതൽ കരുത്തോടെ നമ്മൾ പരാജയത്തെ മറികടക്കും''

Update: 2025-06-23 16:22 GMT
Editor : rishad | By : Web Desk

കൊച്ചി: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് തോല്‍വിയില്‍ പ്രതികരിച്ച് ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റും എംപിയുമായ എ.എ റഹീം.

പരാജയപ്പെട്ട് തങ്ങള്‍ പിന്തിരിയില്ലായെന്നും തോല്‍വിയെ വിലയിരുത്തി പൊരുതി മുന്നേറുമെന്നും എ.എ റഹീം പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.

''വർഗീയതയോടും സംഘപരിവാറിനോടും ഒരിഞ്ചു പോലും കീഴടങ്ങാതെ ഇടതുപക്ഷം തലയുയർത്തി നിൽക്കും. ജനങ്ങളിൽ നിന്നും പഠിക്കും,കൂടുതൽ കരുത്തോടെ നമ്മൾ പരാജയത്തെ മറികടക്കും''- അദ്ദേഹം വ്യക്തമാക്കി. 

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം: 

''പരാജയപ്പെട്ട് പിന്തിരിയുകയല്ല, പൊരുതി മുന്നേറും. തോൽവിയെ വിലയിരുത്തും. ജനക്ഷേമവും വികസനവും തുടരും. ജനങ്ങളാണ് ഇന്നലെയും ഇനി നാളെയും വിധികർത്താക്കൾ.

Advertising
Advertising

വർഗീയതയോടും സംഘപരിവാറിനോടും ഒരിഞ്ചു പോലും കീഴടങ്ങാതെ ഇടതുപക്ഷം തലയുയർത്തി നിൽക്കും. ജനങ്ങളിൽ നിന്നും പഠിക്കും,കൂടുതൽ കരുത്തോടെ നമ്മൾ പരാജയത്തെ മറികടക്കും.

ഹൃദയത്തിലാണീ ചെങ്കൊടി''

അതേസമയം വാശിയേറിയ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ്, നിലമ്പൂര്‍ തിരിച്ചുപിടിച്ചു. യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് 11077 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് എൽഡിഎഫ് സ്ഥാനാർത്ഥി എം.സ്വരാജിനെ പരാജയപ്പെടുത്തിയത്. സ്വതന്ത്രനായി മത്സരിച്ച പി.വി അൻവർ 19760 വോട്ടുകള്‍ നേടി കരുത്തുകാട്ടി. അഞ്ച് ശതമാനം വോട്ടുപോലും നേടാനാകാത്ത എൻഡിഎ സ്ഥാനാർഥിക്ക് കെട്ടിവെച്ച കാശ് നഷ്ടമായി. പോസ്റ്റൽ വോട്ട് എണ്ണിത്തുടങ്ങിയത് മുതൽ വ്യക്തമായ ലീഡ് നിലനിർത്തിയാണ് ഷൗക്കത്തിന്റെ വിജയം. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News