പീഡനത്തിനിരയായ കുട്ടിക്ക് സ്‌കൂളിൽ പ്രവേശനം നിഷേധിച്ചു; പരാതിയുമായി അമ്മ ഹൈക്കോടതിയിൽ

സർക്കാരിനോട് വിശദീകരണം തേടിയ കോടതി ഹരജി 30 നു പരിഗണിക്കാൻ മാറ്റി

Update: 2021-11-26 04:16 GMT
Editor : dibin | By : Web Desk
Advertising

പീഡനത്തിനിരയായ കുട്ടിക്ക് സ്‌കൂളിൽ പ്രവേശനം നിഷേധിച്ചതായി പരാതി. മാവേലിക്കര വൊക്കേഷണൽ ഹയർസെക്കന്ററി സ്‌കൂളിനെതിരെയാണ് പരാതി. സംഭവത്തിൽ കുട്ടിയുടെ അമ്മ ഹൈക്കോടതിയെ സമീപിച്ചു.

ഹരജിയിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടിയുണ്ട്.പ്രവേശനം നൽകാത്തതിന്റെ കാരണം വിശദീകരിക്കാൻ സ്‌കൂൾ അധികൃതരോട് കോടതി നിർദേശിച്ചു. സംഭവം ദൗർഭാഗ്യകരമാണെന്നും സ്‌കൂളിൽ നിരവധി സീറ്റുകൾ ഒഴിഞ്ഞു കിടക്കുകയാണെന്നും ഓരോകാരണങ്ങൾ പറഞ്ഞു കുട്ടിക്ക് അഡ്മിഷൻ നൽകുന്നില്ലെന്നും കുട്ടിയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു.

സർക്കാരിനോട് വിശദീകരണം തേടിയ കോടതി ഹരജി 30 നു പരിഗണിക്കാൻ മാറ്റി.

Complaint that the abused child was denied admission to the school. The complaint is against Mavelikkara Vocational Higher Secondary School. The child's mother approached the high court in the incident.

Tags:    

Writer - dibin

contributor

Editor - dibin

contributor

By - Web Desk

contributor

Similar News