കൊയിലാണ്ടിയിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; രണ്ടു മരണം

കാറിൽ യാത്ര ചെയ്തിരുന്ന കണ്ണൂർ സ്വദേശികളായ ശരത്(32), നിജീഷ്(35) എന്നിവരാണ് മരിച്ചത്

Update: 2022-05-27 06:10 GMT
Editor : Shaheer | By : Web Desk

കോഴിക്കോട്: കൊയിലാണ്ടിയിൽ വാഹനാപകടത്തിൽ രണ്ടു മരണം. ചെങ്കല്ല് കയറ്റി വന്ന ലോറിയും കാറും കൂട്ടിയിടിച്ചാണ് അപകടം. കാറിൽ യാത്ര ചെയ്തിരുന്ന കണ്ണൂർ സ്വദേശികളായ ശരത്(32), നിജീഷ്(35) എന്നിവരാണ് മരിച്ചത്.

കൊയിലാണ്ടി പൊയില്‍ക്കാവില്‍ ഇന്നലെ രാത്രി 12.30ഓടെയാണ് അപകടം. അപകടത്തിനു പിന്നാലെ ശരത്, നിജീഷ് എന്നിവരെ കോഴിക്കോട് മെഡിക്കൽ കോളജിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇന്നു പുലർച്ചെയോടെയാണ് ഇരുവരും മരിച്ചത്. കാറിലുണ്ടായിരുന്ന സജിത്, ലോറി ഡ്രൈവർ സിദ്ദീഖ് എന്നിവർ പരിക്കേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. ഇവരുടെ നില ഗുരുതരമല്ലെന്നാണ് ആശുപത്രി വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.

Advertising
Advertising
Full View

അപകടത്തിൽ കാർ ഏറെക്കുറെ തകർന്നിട്ടുണ്ട്. ചെങ്കല്ലോടെ ലോറി റോട്ടിലേക്ക് മറിയുകയും ചെയ്തു. കല്ല് ഇവിടെനിന്നു മാറ്റാത്തതിനെ തുടർന്ന് പ്രദേശത്ത് ഏറെനേരം ഗതാഗതതടസം നേരിട്ടു.

Summary: Two dies as car collides with mini lorryin Koyilandy, Kozhikode

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News