മുൻ മിസ് കേരള ഉൾപ്പെട്ട അപകട മരണം; ഹോട്ടലുടമ ചോദ്യം ചെയ്യലിനായി ഹാജരായില്ല

പാർട്ടിയുടെ ദൃശ്യങ്ങൾ അടങ്ങിയ ഹാർഡ് ഡിസ്ക് ഹോട്ടൽ അധികൃതർ ഒളിപ്പിച്ചുവെന്നാണ് പൊലീസ് നിഗമനം

Update: 2021-11-13 01:25 GMT
Editor : ijas
Advertising

മുൻ മിസ് കേരള അടക്കമുള്ളവർ അപകടത്തിൽ മരിച്ച കേസിൽ ഹോട്ടൽ ഉടമസ്ഥനെ ചോദ്യം ചെയ്യലിനായി പൊലീസ് വിളിപ്പിച്ചെങ്കിലും ഹാജരായില്ല. മോഡലുകൾ പങ്കെടുത്ത ഡി.ജെ പാർട്ടിയുടെ ദൃശ്യങ്ങൾ അടങ്ങിയ ഹാർഡ് ഡിസ്ക് കണ്ടെത്തുന്നതിനായാണ് ഹോട്ടൽ ഉടമയോട് പൊലീസ് ഹാജരാകാൻ ആവശ്യപ്പെട്ടത്.

അപകടമരണത്തിനു മുമ്പ് മുൻ മിസ് കേരള അൻസി കബീറും സുഹൃത്തുക്കളും പങ്കെടുത്ത ഡി.ജെ പാർട്ടിയുടെ ദൃശ്യങ്ങൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. പാർട്ടിയുടെ ദൃശ്യങ്ങൾ അടങ്ങിയ ഹാർഡ് ഡിസ്ക് ഹോട്ടൽ അധികൃതർ ഒളിപ്പിച്ചുവെന്നാണ് പൊലീസ് നിഗമനം. ഇതിന്‍റെ അടിസ്ഥാനത്തിലാണ്‌ ഫോർട്ട് കൊച്ചിയിലെ നമ്പർ 18 ഹോട്ടൽ ഉടമയോടു ഇന്നലെ വൈകിട്ട് ചോദ്യം ചെയ്യലിന് ഹാജരാകാൻ പൊലീസ് നിർദേശിച്ചത്. എന്നാൽ ഹോട്ടൽ ഉടമ ഹാജരായില്ല. കമ്മിഷണർ ഓഫീസിൽ ഇന്ന് ഹാജരാകാനാണ് വീണ്ടും നിർദേശം. ഹാജരായില്ലെങ്കിൽ നിയമ നടപടികളുമായി മുമ്പോട്ട് പോകും എന്ന് പൊലീസ് വ്യക്തമാക്കി. ഉടമ ഇടപെട്ടാണ് ദൃശ്യങ്ങൾ അടങ്ങിയ ഡി.വി.ആർ മാറ്റിയതെന്ന നിർണായക മൊഴി ഹോട്ടൽ ജീവനക്കാരൻ പൊലീസിന് നൽകിയിരുന്നു. ബാറിലെ അടക്കം സി.സി.ടി.വി ദൃശ്യങ്ങൾ ലഭിച്ചുവെങ്കിലും ഡി.ജെ പാർട്ടി നടന്ന ഹാളിലെ ദൃശ്യങ്ങൾ ലഭിക്കാത്തതിൽ ദുരൂഹതയുണ്ടെന്ന് പൊലീസ് കരുതുന്നു. അപകടത്തിൽ രക്ഷപെട്ട ഡ്രൈവർ അബ്ദുറഹ്മാനെ പരിക്ക് ഭേദമാകുന്ന മുറയ്ക്ക് ചോദ്യം ചെയ്യുമെന്നും പൊലീസ് വ്യക്തമാക്കി.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News