മോഡലുകളുടെ അപകടമരണം; ഡ്രൈവർ ഷൈജു തങ്കച്ചനെ ഇന്ന് ചോദ്യം ചെയ്തേക്കും

ചോദ്യം ചെയ്യലിന് ഹാജരാകാൻ പൊലീസ് പല തവണ നോട്ടീസ് നൽകിയിരുന്നു

Update: 2021-11-25 00:54 GMT
Editor : Jaisy Thomas | By : Web Desk

കൊച്ചിയിലെ മോഡലുകളുടെ മരണത്തിൽ അപകടം നടന്ന കാറിനെ പിന്തുടർന്ന ഔഡി കാർ ഡ്രൈവർ സൈജു തങ്കച്ചനെ ഇന്ന് ചോദ്യം ചെയ്തേക്കും. ചോദ്യം ചെയ്യലിന് ഹാജരാകാൻ പൊലീസ് പല തവണ നോട്ടീസ് നൽകിയിരുന്നു. ഷൈജുവിനെ വിശദമായി ചോദ്യം ചെയ്താൽ മാത്രമേ അപകടത്തിന് മുൻപ് എന്താണ് സംഭവിച്ചത് എന്ന കാര്യത്തിൽ വ്യക്തത വരികയുള്ളൂ. ഷൈജു നേരത്തെ നൽകിയ മൊഴിയും കേസിലെ പ്രതി അബ്ദുറഹ്മാൻ നൽകിയ മൊഴിയും തമ്മിൽ വൈരുദ്ധ്യമുണ്ട്. ഇക്കാര്യങ്ങളെല്ലാം പൊലീസ് വീണ്ടും പരിശോധിക്കും. ഹോട്ടൽ ഉടമ ഉപേക്ഷിച്ച ഹാർഡ് ഡിസ്ക് കണ്ടെത്താനുള്ള തെരച്ചിൽ ഇന്നും കായലിൽ തുടരും.

Advertising
Advertising

ഹാർഡ് ഡിസ്ക് ആണെന്ന് സംശയിക്കുന്ന വസ്തു മത്സ്യത്തൊഴിലാളികൾക്ക് ലഭിച്ചുവെന്നും ഇത് തിരികെ കായലിലേക്ക് എറിഞ്ഞുവെന്നും പൊലീസ് പറയുന്നു. മത്സ്യ ബന്ധനത്തിനിടെ വലയിൽ കുടുങ്ങിയ അലൂമിനിയം നിർമിത വസ്തു തിരികെ കായലിലേക്ക് എറിഞ്ഞുവെന്നാണ് മത്സ്യത്തൊഴിലാളികൾ നൽകിയ വിവരം. മറ്റാരു ഹാർഡ് ഡിസ്കിന്‍റെ ഫോട്ടോ മത്സ്യത്തൊഴിലാളികളെ കാണിച്ചിരുന്നുന്നു. കായലിൽ നിന്ന് ലഭിച്ചത് ഉപേക്ഷിച്ച ഹാർഡ് ഡിസ്ക് ആകാമെന്ന നിഗമനത്തിലാണ് പൊലീസ്. കോസ്റ്റ് ഗാർഡിന്‍റെ തെരച്ചിലിനൊപ്പം മത്സ്യത്തൊഴിലാളികളുടെ സഹായവും പൊലീസ് തേടിയിട്ടുണ്ട്. ഇന്നും കണ്ടെത്താനായില്ലെങ്കിൽ നേവിയുടെ സേവനവും ലഭ്യമാക്കും.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News