മോഡലുകളുടെ അപകടമരണം; സൈജുവിനെതിരെ കൂടുതല്‍ കേസുകള്‍ ഇന്ന് രജിസ്റ്റര്‍ ചെയ്യും

മാരാരിക്കുളത്തെ പാർട്ടിയിൽ എംഡിഎംഎ, കഞ്ചാവ്, ലഹരി ഗുളികകൾ തുടങ്ങിയവ കൈമാറി എന്നാണ് സൈജുവിന്‍റെ മൊഴി

Update: 2021-12-04 01:01 GMT

കൊച്ചിയിൽ മോഡലുകൾ വാഹനാപകടത്തിൽ മരിച്ച കേസിൽ ഔഡി കാർ ഡ്രൈവർ സൈജുവിനെതിരെ കൂടുതൽ കേസുകൾ ഇന്ന് രജിസ്റ്റർ ചെയ്യും. മാരാരിക്കുളത്ത് ഡിജെ പാർട്ടിയിൽ ലഹരിമരുന്ന് വിതരണം ചെയ്ത കേസിൽ ആലപ്പുഴ അർത്തുങ്കൽ പൊലീസ് ഇന്ന് കേസ് രജിസ്റ്റർ ചെയ്തേക്കും. സൈജുവിന്‍റെ മൊഴി അടങ്ങിയ റിപ്പോർട്ട് ഇന്നലെ കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ സി.എച്ച് നാഗരാജു കൈമാറി. മാരാരിക്കുളത്തെ പാർട്ടിയിൽ എംഡിഎംഎ, കഞ്ചാവ്, ലഹരി ഗുളികകൾ തുടങ്ങിയവ കൈമാറി എന്നാണ് സൈജുവിന്‍റെ മൊഴി. മോഡലുകളുടെ മരണത്തിൽ നമ്പർ 18 ഹോട്ടൽ ഉടമ റോയിയെ തിങ്കളാഴ്ച ചോദ്യം ചെയ്യും.

തൃക്കാക്കര, ഇൻഫോ പാർക്ക്, മരട്, പനങ്ങാട്, ഫോർട്ടുകൊച്ചി, ഇടുക്കി വെള്ളത്തൂവൽ സ്റ്റേഷനുകളിലാകും കേസെടുക്കുക. സൈജുവിന്‍റെ ഫോണിൽ നിന്നു ലഭിച്ച ദൃശ്യങ്ങൾ പൊലീസ് തെളിവാക്കും . സൈജു ലഹരി മരുന്നിന് അടിമയാണെന്നു കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു . ലഹരി മരുന്ന് നൽകി പെൺകുട്ടികളെ സൈജു ദുരുപയോഗം ചെയ്തതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട് . ഇത് സംബന്ധിച്ച് പരാതി ലഭിച്ചാൽ കേസ് എടുക്കുമെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. 

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News