മോന്‍സണ്‍ വീട്ടിലെ തിരുമ്മൽ കേന്ദ്രത്തിൽ ഒളിക്യാമറ വെച്ച് ദൃശ്യങ്ങൾ ചിത്രീകരിച്ചതായി പെണ്‍കുട്ടിയുടെ മൊഴി

പീഡനത്തിനിരയായ പെണ്‍കുട്ടിയാണ് മൊഴി നൽകിയത്

Update: 2021-10-22 07:32 GMT

പുരാവസ്തു തട്ടിപ്പു കേസിലെ പ്രതി മോന്‍സണ്‍ മാവുങ്കൽ വീട്ടിലെ തിരുമ്മൽ കേന്ദ്രത്തിൽ ഒളിക്യാമറ വെച്ച് ദൃശ്യങ്ങൾ ചിത്രീകരിച്ചതായി ക്രൈംബ്രാഞ്ചിന് മൊഴി. പീഡനത്തിനിരയായ പെണ്‍കുട്ടിയാണ് മൊഴി നൽകിയത്. മോന്‍സണുമായി ബന്ധമുളള ഗുണ്ടാ നേതാവ് ഓംപ്രകാശിനെ അന്വേഷണ സംഘം ചോദ്യം ചെയ്തു.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തുവെന്ന കേസിൽ മോന്‍സണ്‍ മാവുങ്കലിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്നുണ്ട്. ഈ കേസിൽ പരാതി നൽകിയ പെണ്‍കുട്ടിയാണ് മോന്‍സണിന്‍റെ വീട്ടിലെ ഒളിക്യാമറയെക്കുറിച്ച് അന്വേഷണ സംഘത്തിന് മൊഴിനൽകിയത്. മോന്‍സണിന്‍റെ കലൂരിലെ വീട്ടിലെ തിരുമ്മൽ കേന്ദ്രത്തിൽ നിരവധി ഒളി ക്യാമറകളുണ്ടെന്നും ഉന്നത വ്യക്തികളുടെതടക്കം ദൃശ്യങ്ങൾ ചിത്രീകരിച്ചിട്ടുണ്ടെന്നും മൊഴിയിൽ പറയുന്നു. ഭീഷണി ഭയന്നാണ് പലരും പരാതിപ്പെടാത്തതെന്നും പെണ്‍കുട്ടി ക്രൈംബ്രാഞ്ചിന് മൊഴി നൽകി.മൊഴിയുടെ അടിസ്ഥാനത്തിൽ അന്വേഷണ സംഘം മോന്‍സണിന്‍റെ വീട്ടിൽ വീണ്ടും റെയ്ഡ് നടത്തി.

മസാജ് സെന്‍ററില്‍ പരിശോധന നടത്തിയ ക്രൈംബ്രാഞ്ച് സംഘം നിരവധി സാധനങ്ങൾ പിടിച്ചെടുത്തുതായാണ് സൂചന. മോന്‍സന്‍റെ ചില ജോലിക്കാരും പീഡിപ്പിച്ചതായി പെണ്‍കുട്ടിയുടെ മൊഴിയിലുണ്ട്. ഇവരേയും കേസിൽ പ്രതി ചേര്‍ത്തേക്കും. പുരാവസ്തു തട്ടിപ്പ് കേസിൽ ഗുണ്ടാ നേതാവ് ഓംപ്രകാശിനെ അന്വേഷണ സംഘം ചോദ്യം ചെയ്തു. മോന്‍സണിന്‍റെ ഫോണ്‍ കോൾ പരിശോധിച്ചതിലൂടെയാണ് ഓംപ്രകാശുമായുളള ബന്ധം വെളിവായത്. ഓം പ്രകാശിനെതിരായ കേസുകൾ ഒതുക്കിതീർക്കാൻ മോൻസൻ ഇടപെട്ടതായും ക്രൈംബ്രാഞ്ചിന് വിവരം ലഭിച്ചിട്ടുണ്ട്.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News