ഓഫര്‍ തട്ടിപ്പില്‍ കുരുങ്ങി കോട്ടപ്പുറം രൂപതയും; നഷ്ടമായത് 58 ലക്ഷം രൂപ

അനന്തു കൃഷ്ണനെ ഇന്ന് മൂവാറ്റുപുഴ കോടതിയിൽ ഹാജരാക്കും

Update: 2025-02-10 03:33 GMT
Editor : സനു ഹദീബ | By : Web Desk

എറണാകുളം: ഓഫർ തട്ടിപ്പിനിരയായി കോട്ടപ്പുറം രൂപതയും.രൂപതയുടെ കീഴിലുള്ള കോട്ടപ്പുറം ഇന്റഗ്രേറ്റഡ് ഡെവലെപ്മെൻറ് സൊസൈറ്റിക്ക് 58 ലക്ഷം രൂപ നഷ്ടമായി.139 പേർക്കാണ് പണം നഷ്ടമായത്. സ്കൂട്ടറും ലാപ്ടോപ്പും തയ്യൽ മെഷിനും മാസങ്ങളായിട്ടും കിട്ടിയില്ല. സൊസൈറ്റി ഡയറക്ടർ ഫാ. പോൾ തോമസ് പോലീസിൽ പരാതി നൽകിയിട്ടുണ്ട്. സായ്ഗ്രാമം ട്രസ്റ്റ് ചെയർമാൻ ആനന്ദകുമാറാണ് പദ്ധതിയുമായി സഭയെ ബന്ധപ്പെടുത്തിയത്. സൊസൈറ്റി ഡയറക്ടർ ഫാ. പോൾ തോമസ് പോലീസിൽ പരാതി നൽകി.

തിരുവനന്തപുരത്ത് ഓഫർ പദ്ധതി പരിചയപ്പെടുത്തിയത് സായി ഗ്രാമത്തിലെ യോഗത്തിലാണെന്ന് പരാതിക്കാർ മൊഴി നൽകി. 2024 ജനുവരി 27 നാണ് യോഗം നടന്നത്. വർക്കല ബ്ലോക്കിലെ 93 പേരാണ് പരാതി നൽകിയത്. തട്ടിപ്പ് തിരിച്ചറിഞ്ഞ് ചോദ്യം ചെയ്തപ്പോൾ മറ്റാരോടും പങ്ക് വെയ്ക്കരുതെന്നു നിർദ്ദേശിച്ചെന്നും പരാതിക്കാർ ആരോപിക്കുന്നു.

Advertising
Advertising

അതേസമയം, ഓഫർ തട്ടിപ്പ് കേസിലെ പ്രതി അനന്തു കൃഷ്ണനെ ഇന്ന് മൂവാറ്റുപുഴ കോടതിയിൽ ഹാജരാക്കും.അനന്തകൃഷ്ണന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും.അനന്തുവിനെ ഇനി കൂടുതൽ ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ ആവശ്യപ്പെടില്ല.അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുക്കാൻ ഒരുങ്ങുന്ന സാഹചര്യത്തിലാണ് തീരുമാനം. പോലീസ് അഞ്ചുദിവസത്തേക്കാണ് അനന്തുവിനെ കസ്റ്റഡിയിൽ വാങ്ങിയിരുന്നത്. എറണാകുളം, കോട്ടയം, ഇടുക്കി എന്നി ജില്ലകളിലെ വിവിധ ഇടങ്ങളിൽ എത്തിച്ച് തെളിവെടുത്തിരുന്നു.

 പ്രതി എറണാകുളം ജില്ലയിലെ ഒരു എംഎല്‍എക്ക് ഏഴ് ലക്ഷം രൂപ നൽകിയെന്നും ഇടുക്കിയിലെ സിപിഎം നേതാവിന് സഹകരണ ബാങ്ക് വഴി പണം കൈമാറിയെന്നും അന്വേഷണസംഘത്തിന് വിവരം ലഭിച്ചു.

Tags:    

Writer - സനു ഹദീബ

Web Journalist, MediaOne

Editor - സനു ഹദീബ

Web Journalist, MediaOne

By - Web Desk

contributor

Similar News