10 വയസുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 142 വർഷത്തെ തടവ്

കവിയൂർ പുളിയലയിൽ വീട്ടിൽ പി.ആർ ആനന്ദനെയാണ്(40) പത്തനംതിട്ട പോക്സോ കോടതി ശിക്ഷിച്ചത്

Update: 2022-10-01 01:14 GMT

തിരുവല്ല: പത്തനംതിട്ട തിരുവല്ലയില്‍ 10 വയസുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 142 വർഷത്തെ തടവ് ശിക്ഷ വിധിച്ചു. കവിയൂർ പുളിയലയിൽ വീട്ടിൽ പി.ആർ ആനന്ദനെയാണ്(40) പത്തനംതിട്ട പോക്സോ കോടതി ശിക്ഷിച്ചത്.

2021 ഫെബ്രുവരി മാസത്തിൽ ആയിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഇയാൾ ക്രൂര ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. കേസിന്‍റെ പ്രാധാന്യം കണക്കിലെടുത്താണ് വേഗത്തില്‍ വിചാരണ പൂർത്തിയാക്കി കോടതി ശിക്ഷ വിധിച്ചത്. 142 വർഷത്തെ ശിക്ഷ വിധിച്ചെങ്കിലും പ്രതി 60 വർഷം ജയില്‍വാസം അനുഭവിച്ചാൽ മതിയെന്നും കോടതി വ്യക്തമാക്കി.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News