അസമിൽ സ്ത്രീയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ പെരുമ്പാവൂരിൽ പിടികൂടി

അസം നൗഗാവ്വ് സ്വദേശി സൈഫുൽ ഇസ്‌ലാമാണ് പൊലീസിന്റെ പിടിയിലായത്

Update: 2023-08-11 18:02 GMT

കൊച്ചി: അസമിൽ സ്ത്രീയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ പെരുമ്പാവൂരിൽ പിടികൂടി. അസം നൗഗാവ്വ് സ്വദേശി സൈഫുൽ ഇസ്‌ലാമാണ് പൊലീസിന്റെ പിടിയിലായത്. മഞ്ഞപ്പെട്ടിയിലെ സ്വകാര്യ പ്ലൈവുഡ് കമ്പനിയിലെ തൊഴിലാളിയാണ് പ്രതി.

കൊലപാതകത്തിന് ശേഷമാണ് ഇയാൾ കേരളത്തിലേക്ക് വന്നത്. ഇത്രയും നാൾ ഇയാൾ മഞ്ഞപ്പെട്ടിയിലെ സ്വകാര്യ പ്ലൈവുഡ് കമ്പിനിയിൽ തൊഴിലെടുത്തു വരികയാണെന്നാണ് പൊലീസ് പറയുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ആലുവയിലെ ബാലികയുടെ മരണവുമായി ബന്ധപ്പെട്ട് പൊലീസ് ഇതര സംസ്ഥാന തൊഴിലാളികളിൽ ക്രിമിനൽ പശ്ചാത്തലമുള്ളവരെ ലിസ്റ്റെടുക്കുകയും വലിയ രീതിയിലുള്ള അന്വേഷണം നടത്തുകയും ചെയ്തിരുന്നു.

Advertising
Advertising

ഇതിന് പിന്നാലെയാണ് ഈ പ്രതിയെ ക്കുറിച്ചുള്ള വിവരങ്ങൾ പൊലീസിന് ലഭിക്കുന്നത്. ഇതിനെ തുടർന്ന് മൂന്ന ദിവസം മുമ്പ് അസം പൊലീസ് ഉദ്യോഗസ്ഥർ കേരളത്തിലെത്തുകയും പെരുമ്പാവൂർ പൊലീസിന്റെ കൂടി സഹായത്തോടെ കഴിഞ്ഞ ദിവസം പ്രതിയെ പിടിക്കുകയും ചെയ്തത്.

Full View

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News