ഭാര്യാ മാതാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി പിടിയിൽ

ഇന്നലെയാണ് വാത്തിക്കുടി സ്വദേശി രാജമ്മയെ സുധീഷ് കൊലപ്പെടുത്തിയത്

Update: 2023-04-02 07:05 GMT
Editor : ലിസി. പി | By : Web Desk

ഇടുക്കി: വാത്തിക്കുടിയിൽ ഭാര്യാ മാതാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ പൊലീസ് പിടികൂടി. പണിക്കൻകുടി സ്വദേശി സുധീഷ് ( 36 ) ആണ് മുരിക്കാശ്ശേരി പൊലീസിന്റെ പിടിയിലായത്. ഇന്നലെയാണ് വാത്തിക്കുടി സ്വദേശി രാജമ്മയെ കുടുംബവഴക്കിനിടെ സുധീഷ് കൊലപ്പെടുത്തിയത്.

വൈകിട്ട് മദ്യപിച്ചെത്തി ഭാര്യയെ മർദിക്കുന്നത് മാതാപിതാക്കൾ ചോദ്യം ചെയ്തതാണ് സുധീഷിനെ പ്രകോപ്പിച്ചത്. ഭാസ്‌കരനെ മർദിക്കുന്നത് തടയാൻ ശ്രമിച്ച രാജമ്മയെയും സുധീഷ് ആക്രമിക്കുകയായിരുന്നു. മരിച്ച രാജമ്മയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്ക ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകി. ഗുരുതര പരിക്കേറ്റ ഭാസ്‌കരൻ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ്.

സംഭവശേഷം ഒളിവിൽ പോയ സുധീഷിനെ പണിക്കൻകുടിയിലെ വീടിനു സമീപത്തു നിന്നാണ് പൊലീസ് പിടികൂടിയത്. ഏറെക്കാലമായി ഭാസ്‌ക്കരനോടൊപ്പമാണ് സുധീഷും ഭാര്യയും താമസിച്ചിരുന്നത്. സാമ്പത്തിക വിഷയങ്ങളാണ് വഴക്കിന് കാരണമെന്നാണ് നിഗമനം.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News