രാജു മണ്ഡൽ കൊലക്കേസിൽ പ്രതികള്‍ക്ക് ജീവപര്യന്തം തടവുശിക്ഷ

ബബുൽ ചന്ദ്ര ഗൊഗോയ്, അനൂപ് ബോറ എന്നിവർക്കാണ് എറണാകുളം മൂവാറ്റുപുഴ അഡീഷണൽ സെഷൻസ് കോടതി ശിക്ഷ വിധിച്ചത്

Update: 2023-11-30 15:24 GMT
Editor : ലിസി. പി | By : Web Desk

മൂവാറ്റുപുഴ: രാജു മണ്ഡൽ കൊലക്കേസിൽ പ്രതികളായ അസം സ്വദേശികൾക്ക് ജീവപര്യന്തം തടവുശിക്ഷ. ബബുൽ ചന്ദ്ര ഗൊഗോയ്, അനൂപ് ബോറ എന്നിവർക്കാണ് എറണാകുളം മൂവാറ്റുപുഴ അഡീഷണൽ സെഷൻസ് കോടതി ശിക്ഷ വിധിച്ചത്. പ്രതികൾ ഒരു ലക്ഷം വീതം നഷ്ടപരിഹാരവും നൽകണം. ഇരുവരും കുറ്റക്കാരാണെന്ന് ഇന്നലെ കോടതി കണ്ടെത്തിയിരുന്നു. 2014 ഡിസംബറിലായിരുന്നു സംഭവം.

പെരുമ്പാവൂരിലെ  താറാവ് ഫാമിൽ വച്ചാണ് ഇതര സംസ്ഥാന തൊഴിലാളിയായ രാജു മണ്ഡലിനെ പ്രതികൾ കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം അസമിലേക്ക് കടന്ന് കളഞ്ഞ പ്രതികളെ പെരുമ്പാവൂർ സിഐയുടെ നേതൃത്വത്തിലുളള സംഘം അവിടെ എത്തി പിടികൂടുകയായിരുന്നു. 21 സാക്ഷികളെയും 44 രേഖകളും 13 തൊണ്ടിമുതലുകളുമാണ് വിചാരണ വേളയിൽ പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയത്. 

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News