കവടിയാറിൽ പെൺകുട്ടിയെ കടന്നു പിടിച്ച പ്രതി സ്ഥിരം കുറ്റവാളി

നവംബർ 26 ന് പണ്ഡിറ്റ് കോളനിയിലും ഇയാൾ പെൺകുട്ടിയെ ആക്രമിച്ചിരുന്നു

Update: 2022-12-19 05:17 GMT
Editor : ലിസി. പി | By : Web Desk

തിരുവനന്തപുരം: കവടിയാറിൽ പെൺകുട്ടിയെ കടന്നു പിടിച്ച പ്രതി നഗരത്തിൽ സ്ഥിരം ആക്രമണം നടത്തുന്നയാൾ. പേരൂർക്കടയിൽ വെച്ചും ഇയാൾ പെൺകുട്ടിയെ കടന്നുപിടിച്ചിട്ടുണ്ട്. മെഡിക്കൽ കോളജിന് സമീപം നടുറോഡിൽ ലൈംഗികാവയവം പ്രദർശിപ്പിച്ചിരുന്നു. നവംബർ 26 ന് പണ്ഡിറ്റ് കോളനിയിലും ഇയാൾ പെൺകുട്ടിയെ ആക്രമിച്ചിരുന്നു. പ്രതി സ്ഥിരം സഞ്ചരിക്കുന്നത് വ്യാജ നമ്പർ പ്ലേറ്റുള്ള ബൈക്കിലാണെന്ന് പൊലീസ് പറഞ്ഞു.പ്രതിയുടെ ദൃശ്യങ്ങൾ പൊലീസ് ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചു. 

രണ്ടുവര്‍ഷത്തിനിടെ മൂന്ന് പരാതികളാണ് ഇയാള്‍ക്കെതിരെ പൊലീസിന് പരാതി ലഭിക്കുന്നത്. 2020 അവസാനമാണ് ആദ്യത്തെ പരാതി ലഭിക്കുന്നത്. 2021 ലാണ് നടന്നുവരുന്ന പെൺകുട്ടിയെ കടന്നുപിടിക്കുന്നത്.കവടിയാറിൽ സിവിൽ സർവീസ് കോച്ചിംഗ് കഴിഞ്ഞു രാത്രി ഹോസ്റ്റലിലേയ്ക്ക് മടങ്ങുകയായിരുന്ന നാല് പെൺകുട്ടികളിൽ രണ്ടുപേരെയാണ് കടന്നുപിടിച്ചത്. പ്രതിരോധിക്കാൻ ശ്രമിച്ച പെൺകുട്ടികൾ ബഹളംവച്ചതോടെ അക്രമി ബൈക്കുമെടുത്ത് രക്ഷപ്പെട്ടു. എന്നാല്‍ പരാതി നല്‍കിയിട്ടും പ്രതിയെ പിടികൂടാനായില്ലെന്നാണ് പൊലീസ് പറയുന്നതെന്ന് അതിക്രമത്തിന് ഇരയായ പെണ്‍കുട്ടി മീഡിയവണിനോട് പറഞ്ഞു.

Advertising
Advertising

എന്നാല്‍ വ്യാജനമ്പർ പ്ലേറ്റ് വെച്ച് അക്രമണം നടത്തുന്ന പ്രതിക്കെതിരെ എന്തുകൊണ്ട് പൊലീസ്  അന്വേഷണം നടത്തുന്നില്ലെന്നും പ്രതിയെ പിടികൂടാന്‍ കഴിയാഞ്ഞത് എന്തുകൊണ്ടാണ് എന്നാണ് ഉയരുന്ന ചോദ്യം. 

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News