'ടി.കെ അഷ്‌റഫിനെതിരായ നടപടി ശരിയായില്ല, ഇത് ഉത്തരേന്ത്യൻ മോഡൽ': പി.കെ കുഞ്ഞാലിക്കുട്ടി

''അഭിപ്രായം പറഞ്ഞതിനൊക്കെ നോട്ടീസ് പോലും കൊടുക്കാതെ സസ്‌പെൻഡ് ചെയ്യുക എന്നൊക്കെ പറഞ്ഞാൽ ഉത്തരേന്ത്യൻ മോഡലായി. ഇത് മോശം പ്രവണതയാണ്''

Update: 2025-07-04 08:03 GMT

മലപ്പുറം: സൂംബാ ഡാന്‍സ് പദ്ധതിയെ വിമർശിച്ച വിസ്ഡം ജനറല്‍ സെക്രട്ടറിയും അധ്യാപകനുമായ ടി.കെ അഷ്റഫിനെതിരായ നടപടി ശരിയായില്ലെന്ന്  മുസ്‌ലിം ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. 

''അഭിപ്രായം പറഞ്ഞതിനൊക്കെ നോട്ടീസ് പോലും കൊടുക്കാതെ സസ്‌പെൻഡ് ചെയ്യുക എന്നൊക്കെ പറഞ്ഞാൽ ഉത്തരേന്ത്യൻ മോഡലായി. ഇത് മോശം പ്രവണതയാണ്. കാരണം, അഭിപ്രായ സ്വാതന്ത്ര്യംപോലും ഇല്ല. ഒരേ പന്തിയിൽ രണ്ട് സമീപനം എന്ന് പറഞ്ഞപോലെയായി. ഇതിന് മുമ്പ് എത്ര അധ്യാപകര്‍ ഇങ്ങനെ അഭിപ്രായം പറഞ്ഞിട്ടുണ്ടാകും. അവർക്കൊക്കെയും സസ്‌പെൻഷൻ എന്ന നടപടി ഇതിന് മുമ്പ് കേരളത്തിൽ പതിവുണ്ടോ. ഇത് പക്ഷപാതപരമായ നടപടിയായിപ്പോയി''- കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. 

Advertising
Advertising

അതേസമയം മതാടിസ്ഥാനത്തിലുള്ള പ്രാർത്ഥനകൾ സ്കൂളുകളില്‍ നിന്നൊഴിവാക്കാനുള്ള തീരുമാനം ഏകപക്ഷീയമായി എടുക്കരുതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ''അതിലൊക്കെ ചർച്ച ആവശ്യമുണ്ട്. കേരളത്തിൽ ഇടതുപക്ഷ അഭിപ്രായം മാത്രം നടപ്പിലാക്കാൻ ഒക്കില്ല''- കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു. മലപ്പുറത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

Watch Video 

Full View


Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News