മോന്‍സണ്‍ മാവുങ്കലിന് വേണ്ടി ഇടപെട്ടവരില്‍ നടന്‍ ബാലയും; ശബ്ദരേഖ പുറത്ത്

ബാലയുടെ ഇടപെടലുകൾ അന്വേഷിക്കണമെന്ന് പരാതിക്കാർ

Update: 2021-09-28 02:57 GMT
Advertising

പുരാവസ്തു തട്ടിപ്പ് പ്രതി മോന്‍സണ്‍ മാവുങ്കലിനായി ഇടപെട്ടവരിൽ സിനിമാതാരം ബാലയും. മോന്‍സണും സഹായി അജി നെട്ടൂരും തമ്മിലുള്ള പ്രശനങ്ങൾ പരിഹരിക്കാൻ ബാല ഇടപെട്ട ശബ്ദരേഖ പുറത്തുവന്നു. ബാലയുടെ ഇടപെടലുകൾ അന്വേഷിക്കണമെന്ന് പരാതിക്കാർ ആവശ്യപ്പെട്ടു.

ഫോണ്‍ സംഭാഷണത്തിന്‍റെ പ്രസക്ത ഭാഗങ്ങള്‍

ബാല- ഒരു കംപ്ലെയിന്‍റ് എത്തി. മോന്‍സണ്‍ ഡോക്ടറെ കുറിച്ച് മോശമായി സംസാരിച്ചെന്ന്.. അത് വേണ്ടല്ലോ..

അജി- അയ്യോ എന്‍റെ പൊന്നു ബാലച്ചേട്ടാ, സത്യമായിട്ടും ഞാനല്ല മോന്‍സണ്‍ ഡോക്ടറെ കുറിച്ച് മോശമായി സംസാരിച്ചത്. ഞാന്‍ പെണ്ണുപിടിയനാണെന്നും 20 കിലോ കഞ്ചാവ് ഞാന്‍ പുള്ളിയുടെ വണ്ടിയില്‍ കൊണ്ടുപോയി വെയ്ക്കുമെന്നും തലവെട്ടിക്കളയുമെന്നും പുള്ളി ആരോടോ പറഞ്ഞുണ്ടാക്കിയ കഥയാണ് ബാലച്ചേട്ടാ. എനിക്ക് എന്തുചെയ്യാന്‍ പറ്റും? പുള്ളിയുടെ കാല് പിടിക്കാന്‍ പറ്റുമോ? 10 വര്‍ഷം പുള്ളിക്കുവേണ്ടി പട്ടിയെപ്പോലെ പണിയെടുത്ത എനിക്ക് കള്ളക്കേസാണ് പുള്ളി തന്ന ബോണസ്. അതങ്ങനെ നിലനില്‍ക്കട്ടെ ബാലച്ചേട്ടാ..

ബാല- ഭയങ്കര മോശമായി സംസാരിച്ചെന്ന് പറഞ്ഞ് ഭയങ്കര ദേഷ്യത്തിലാണ് മോന്‍സണ്‍ ഡോക്ടര്‍. എല്ലാ കേസും എല്ലാം ഒഴിവാക്കാന്‍ ഞാന്‍ പറഞ്ഞിട്ടുണ്ട്..

പരാതിക്കാരന്‍ ഷമീര്‍ പറയുന്നതിങ്ങനെ-

"ബാല മോന്‍സന്‍റെ അയല്‍വാസിയാണ്. അവര്‍ നിരന്തരം ബന്ധം പുലര്‍ത്തുന്ന ആളുകളാണ്. ഇവര്‍ ഒന്നിച്ച് പല വീഡിയോസും ചെയ്തിട്ടുണ്ട്. ബാല അദ്ദേഹത്തിന്‍റെ യൂട്യൂബ് ചാനലില്‍ മോന്‍സന്‍റെ പുരാവസ്തുക്കള്‍ കാണിച്ചിട്ടുണ്ട്. ഞങ്ങളൊക്കെ പണം നല്‍കാന്‍ ഒരു കാരണക്കാരന്‍ കൂടിയാണ് ഈ ബാല. കാരണം അദ്ദേഹത്തിന്‍റെ വീഡിയോസ് കണ്ടിട്ട് കൂടിയാണ് ഞങ്ങള്‍ പണം മുടക്കിയത്. അജി നെട്ടൂരിനെ വിളിച്ച് കേസില്‍ നിന്ന് പിന്മാറാന്‍ ബാല ആവശ്യപ്പെട്ടിട്ടുണ്ട്. ആ ശബ്ദരേഖ ഞങ്ങള്‍ക്ക് കിട്ടിയിട്ടുണ്ട്".

അയല്‍വാസി എന്ന നിലയ്ക്കുള്ള ബന്ധമാണോ അതോ മോന്‍സന്‍റെ തട്ടിപ്പില്‍ ബാലയ്ക്ക് പങ്കുണ്ടോയെന്ന് ഇപ്പോള്‍ വ്യക്തമല്ല. ബാലയ്ക്ക് തട്ടിപ്പില്‍ പങ്കുണ്ടോയെന്ന് അന്വേഷിക്കണമെന്ന് പരാതിക്കാര്‍ ആവശ്യപ്പെടുന്നു.

മോൻസണ് വേണ്ടി ഇടപെട്ടവരിൽ സിനിമ താരം ബാലയും

മോൻസണ് വേണ്ടി ഇടപെട്ടവരിൽ സിനിമ താരം ബാലയും. മോൻസണും സഹായി അജിയും തമ്മിലുള്ള പ്രശ്‌നങ്ങൾ പരിഹരിക്കാൻ ബാല ഇടപെട്ട ശബ്ദരേഖ പുറത്ത് | Monson Mavunkal |

Posted by MediaoneTV on Monday, September 27, 2021



Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News