ദിലീപിന്റെ സുഹൃത്ത് ശരത്തിനെ ജാമ്യത്തിൽവിട്ടു

ഇലക്‌ട്രോണിക്‌ തെളിവുകൾ അടക്കം നശിപ്പിച്ച കുറ്റത്തിനാണ്‌ ക്രൈംബ്രാഞ്ച് അറസ്‌റ്റ്‌ ചെയ്‌തത്

Update: 2022-05-17 01:20 GMT

കൊച്ചി: നടിയെ ആക്രമിച്ച കേസിന്‍റെ തുടരന്വേഷണവുമായി ബന്ധപ്പെട്ട്‌ അറസ്റ്റിലായ ദിലീപിന്‍റെ സുഹൃത്ത് ശരത് ജി നായരെ ജാമ്യത്തിൽ വിട്ടു. ഇലക്‌ട്രോണിക്‌ തെളിവുകൾ അടക്കം നശിപ്പിച്ച കുറ്റത്തിനാണ്‌ ക്രൈംബ്രാഞ്ച് അറസ്‌റ്റ്‌ ചെയ്‌തത്. പൊലീസ് അവകാശപ്പെടുന്ന ഇലക്ട്രോണിക്സ് ഉപകരണങ്ങളെ പറ്റി തനിക്കറിയില്ലെന്ന് ശരത് പ്രതികരിച്ചു.

ഇന്നലെ ഉച്ചയോടെ ആലുവ പൊലീസ്‌ ക്ലബ്ബിൽ വിളിച്ചു വരുത്തി മണിക്കൂറുകളോളം ചോദ്യംചെയ്‌ത ശേഷം വൈകിട്ടാണ്‌ അറസ്‌റ്റ്‌ രേഖപ്പെടുത്തിയത്‌. പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. സംവിധായകൻ ബാലചന്ദ്രകുമാറിന്‍റെ മൊഴി കള്ളമാണെന്നും ശരത് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

Advertising
Advertising

നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ദിലീപിന്‍റെ വീട്ടിലെത്തിച്ചത് സുഹൃത്തായ ശരത്താണെന്ന് ആരോപണം. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ച കേസിലെ ആറാം പ്രതിയാണ്‌ ശരത്.

Full View

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News