കുട്ടികൾക്ക് നേരെ അശ്ലീല പ്രദർശനം; നടൻ ശ്രീജിത്ത് രവി അറസ്റ്റിൽ

പോക്‌സോ കേസ് പ്രകാരമാണ് അറസ്റ്റ്

Update: 2022-07-07 07:29 GMT
Editor : Lissy P | By : Web Desk

തൃശൂർ: കുട്ടികൾക്ക് നേരെ അശ്ലീല പ്രദർശനം നടത്തി നടൻ ശ്രീജിത്ത് രവി അറസ്റ്റിൽ. ഇന്ന് രാവിലെയാണ് തൃശ്ശൂർ വെസ്റ്റ് പോലീസ് ആണ് അറസ്റ്റ് ചെയ്തത്. പോക്‌സോ കേസ് പ്രകാരമാണ് അറസ്റ്റ്.  മൂന്ന് ദിവസം മുമ്പാണ് കേസിനാദ്പദമായ സംഭവം.  തൃശൂർ അയ്യന്തോൾ എസ്.എൻ. പാർക്കിന് സമീപം കാർ നിർത്തി രണ്ട് കുട്ടികളോട് കാർ നിർത്തി അശ്ലീലം കാണിച്ചെന്നാണ് കേസ്.

14ഉം 9ഉം വയസുള്ള കുട്ടികള്‍ക്കു മുന്നിൽ നഗ്നതാപ്രദര്‍ശനം നടത്തിയെന്ന പരാതിയിലാണ് ശ്രീജിത്ത് രവിയെ അറസ്റ്റ് ചെയ്തത്. കറുത്ത കാറിലെത്തിയ ആള്‍ നഗ്നത പ്രദർശനം നടത്തിയെന്നാണ് കുട്ടികള്‍ മൊഴി നല്‍കിയത്. മുൻ പരിചയമുള്ള ആളാണെന്നെന്നും കുട്ടികൾ പൊലീസിനോട് പറഞ്ഞിരുന്നു. സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ കാറിന്റെ വിവരങ്ങൾ ലഭ്യമായി. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.  ശ്രീജിത്ത് രവിയെ കുട്ടികൾ തിരിച്ചറിഞ്ഞതായി പൊലീസ് അറിയിച്ചു. താരാ സംഘടനയായ എ.എം.എം.എ ഇയാൾക്കെതിരെ നടപടി എടുക്കുന്നതിനു മുന്നോടിയായി പൊലീസിൽ വിവരങ്ങൾ തേടിയിട്ടുണ്ട്.

Advertising
Advertising

ഇതിന് മുമ്പും സ്കൂള്‍ വിദ്യാര്‍ഥിനികളോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ ശ്രീജിത്ത് രവി അറസ്റ്റിലായിട്ടുണ്ട്. 2016 ആഗസ്ത് 27നായിരുന്നു സംഭവം. സ്കൂളിലേക്ക് സംഘമായി പോകുകയായിരുന്ന പെണ്‍കുട്ടികള്‍ക്കടുത്തെത്തി കാറിന്റെ ഡ്രൈവര്‍ സീറ്റിലിരുന്നു നഗ്നത പ്രദര്‍ശിപ്പിക്കുകയും കുട്ടികള്‍ ഉള്‍പ്പെടുന്ന തരത്തില്‍ സെല്‍ഫി എടുത്തുവെന്നായിരുന്നു പരാതി.  പാലക്കാട് ഒറ്റപ്പാലം പൊലീസാണ് കേസ് എടുത്തത്. ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്തെങ്കിലും അന്ന് മാപ്പ് പറഞ്ഞു കേസ് ഒതുക്കി തീർക്കുകയായിരുന്നു.



Full View

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News