നടിയെ ആക്രമിച്ച കേസ്; നാലാം പ്രതി വിജീഷിന് ജാമ്യം

കേസില്‍ പള്‍സര്‍ സുനിയൊഴികെ മറ്റെല്ലാ പ്രതികള്‍ക്കും ജാമ്യം ലഭിച്ചു

Update: 2022-04-04 05:34 GMT
Click the Play button to listen to article

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ നാലാം പ്രതി വിജീഷിന് ജാമ്യം. ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. സംഭവം നടക്കുമ്പോള്‍ പള്‍സര്‍ സുനിക്കൊപ്പം വാഹനത്തിലുണ്ടായിരുന്നയാളാണ് വിജീഷ്. കേസില്‍ പള്‍സര്‍ സുനിയൊഴികെ മറ്റെല്ലാ പ്രതികള്‍ക്കും ജാമ്യം ലഭിച്ചു.

വിചാരണ അനന്തമായി നീണ്ടുപോകുന്ന സാഹചര്യത്തിൽ ജാമ്യം അനുവദിക്കണമെന്നായിരുന്നു ആവശ്യം. ജാമ്യം നൽകാതെ ജയിലിൽ പാർപ്പിക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്നാണ് ഹരജിയില്‍ വിജീഷ് ചൂണ്ടിക്കാട്ടിയത്.

അതേസമയം അന്വേഷണ ഉദ്യോഗസ്ഥൻ ബൈജു പൗലോസ് ഭീഷണിപ്പെടുത്തിയെന്ന് കാണിച്ച് നടിയെ ആക്രമിച്ച കേസിലെ സാക്ഷി നല്‍കിയ ഹരജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. ആലപ്പുഴ സ്വദേശി സാഗർ വിൻസെന്‍റ് നല്‍കിയ ഹരജിയിലാണ് കോടതി വിധി പറയുക. മൊഴി മാറ്റാൻ ക്രൈംബ്രാഞ്ച് സമ്മർദ്ദം ചെലുത്തുന്നുവെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ കോടതിയില്‍ വിശദീകരണം നല്‍കിയിട്ടുണ്ട്.

Full View

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News