ടിപ്പറിൽനിന്ന് കല്ല് വീണ് മരണം: അനന്തുവിന്റെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം

അപകടത്തെ തുടർന്ന് വിവിധ രാഷ്ട്രീയകക്ഷികൾ തുറമുഖ കവാടം ഉപരോധിച്ചിരുന്നു

Update: 2024-03-23 12:47 GMT
Advertising

തിരുവനന്തപുരം:വിഴിഞ്ഞം തുറമുഖത്തേക്ക് പോയ ടിപ്പറിൽ നിന്ന് കല്ലു വീണ് മരിച്ച ബി.ഡി.എസ് വിദ്യാർഥിയും മുക്കോല സ്വദേശിയുമായ അനന്തു(27) വിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകും. ഒരു കോടി രൂപ നൽകാമെന്ന് അദാനി ഗ്രൂപ്പ് അറിയിച്ചതായി എം. വിൻസെന്റ് എം.എൽ.എയാണ് അറിയിച്ചത്. അദാനി കമ്പനി പ്രതിനിധികൾ മരണപ്പെട്ട അനന്തുവിന്റെ വീട്ടിലെത്തി സംസാരിച്ചതായും എംഎൽഎ അറിയിച്ചു. നേരത്തെ തുറമുഖത്തേക്ക് പോയ ടിപ്പർ ഇടിച്ചു പരിക്കേറ്റ അധ്യാപിക സന്ധ്യാ റാണിക്കും നഷ്ടപരിഹാരം നൽകും.

ടിപ്പറിൽ നിന്ന് കല്ല് തെറിച്ചുവീണ് പരിക്കേറ്റ അനന്തു മാർച്ച് 19നാണ് മരിച്ചത്. വിഴിഞ്ഞം തുറമുഖത്തേക്ക് ലോഡുമായി പോയ ടിപ്പറിൽ നിന്നാണ് ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന അനന്തുവിന്റെ തലയിൽ കല്ല് തെറിച്ചുവീണത്. അപകടത്തെ തുടർന്ന് വിവിധ രാഷ്ട്രീയകക്ഷികൾ തുറമുഖ കവാടം ഉപരോധിച്ചിരുന്നു. ടിപ്പറുകൾ ചട്ടം പാലിക്കാതെ പോകുന്നതാണ് അപകടത്തിന് കാരണമെന്നാണ് ആരോപണം. തുറമുഖ അധികൃതരും പൊലീസും ചർച്ചയ്ക്ക് വന്ന് പ്രശ്‌നങ്ങൾ പരിഹരിക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.

Full View
Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News