അനധികൃത സ്വത്ത് സമ്പാദനം; എഡിജിപി എം.ആർ അജിത്കുമാറിനെ വിജിലൻസ് ചോദ്യംചെയ്തു

പി.വി അൻവർ എംഎൽഎ നൽകിയ പരാതിയിലാണ് അന്വേഷണം. ആഡംബര വീട് നിർമാണം അടക്കമുള്ളവയുടെ രേഖകൾ അജിത് കുമാർ വിജിലൻസിനു കൈമാറി

Update: 2024-12-04 03:15 GMT

തിരുവനന്തപുരം: എഡിജിപി എം.ആർ അജിത് കുമാറിനെ വിജിലൻസ് ചോദ്യം ചെയ്തു. അനധികൃത സ്വത്തുസമ്പാദനം അടക്കമുള്ളവയിലാണ് ചോദ്യം ചെയ്യൽ. ആഡംബര വീട് നിർമാണം അടക്കമുള്ളവയുടെ രേഖകൾ അജിത് കുമാർ വിജിലൻസിനു കൈമാറി. രണ്ടാഴ്ചക്കുള്ളിൽ വിജിലൻസ് സംഘം റിപ്പോർട്ട് സമർപ്പിക്കും.

എഡിജിപി എം.ആർ.അജിത്കുമാറിനെതിരെ ഡിജിപി എസ്.ദർവേഷ് സാഹിബ് വിജിലൻസ് അന്വേഷണത്തിന് ശുപാ‍ർശ നൽകിയിരുന്നു.

ചില അഴിമതി ആരോപണങ്ങൾ ആദ്യം ഉന്നയിച്ച പി.വി അൻവർ എംഎൽഎ പിന്നീടു പ്രത്യേക സംഘത്തിനു നൽകിയ മൊഴിയിലാണ് അജിത്തിനെതിരെ അനധികൃത സ്വത്തു സമ്പാദനവും ഉന്നയിച്ചത്. ഈ മൊഴി പരിശോധിച്ച ശേഷമാണ് അതിലെ ആരോപണങ്ങളിൽ വിജിലൻസ് അന്വേഷണത്തിനു ഡിജിപി സർക്കാരിന്റെ അനുമതി തേടിയത്.

ആർഎസ്എസ് നേതാക്കളുമായുള്ള സ്വകാര്യക്കൂടിക്കാഴ്ച വിവാദം കത്തിനിൽക്കുമ്പോഴാണ് അനധികൃത സ്വത്ത് സമ്പാദനം ഉൾപ്പെടെ സാമ്പത്തിക ക്രമക്കേട് സംബന്ധിച്ച ആരോപണങ്ങളും അജിത്കുമാറിനെതിരെ ഉയർന്നത്.  

Watch Video Report

Full View

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

By - Web Desk

contributor

Similar News