പാലക്കാട് കൊലപാതകങ്ങളിൽ അറസ്റ്റ് ഉടൻ, പ്രതികളെ തിരിച്ചറിഞ്ഞെന്ന് വിജയ് സാഖറെ

'ശ്രീനിവാസൻ കേസിൽ ആറ് പ്രതികളെയും സുബൈർ കേസിൽ മൂന്ന് പ്രതികളെയും തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതികൾക്ക് രാഷ്ട്രീയ സംഘടനകളുമായി ബന്ധമുണ്ട്'

Update: 2022-04-18 07:41 GMT

തിരുവനന്തപുരം: പാലക്കാട്ടെ കൊലപാതകങ്ങളിൽ അന്വേഷണ പുരോഗതിയുണ്ടെന്ന് എ.ഡി.ജി.പി വിജയ് സാഖറെ. പ്രതികൾ ഒളിവിലാണ്. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യും. ശ്രീനിവാസൻ കേസിൽ ആറ് പ്രതികളെയും സുബൈർ കേസിൽ മൂന്ന് പ്രതികളെയും തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതികൾക്ക് രാഷ്ട്രീയ സംഘടനകളുമായി ബന്ധമുണ്ട്. ഗൂഢാലോചന നടത്തിയവർക്കെതിരേയും നടപടിയുണ്ടാവുമെന്ന് വിജയ് സാഖറെ വ്യക്തമാക്കി.

അതേസമയം കൊലപാതകങ്ങളില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി ശ്രീനിവാസന്റെ കൊലപാതക കേസില്‍ പ്രതികൾ എന്ന് സംശയിക്കുന്ന രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇരു കേസുകളിലും കസ്റ്റഡിയിലുള്ളവരുടെ ഫോൺ രേഖകൾ വിശദമായി പരിശോധിക്കുന്നുണ്ട്. അതേസമയം മന്ത്രി കെ കൃഷ്ണൺകുട്ടിയുടെ അധ്യക്ഷതയില്‍ സർവകകഷി സമാധാന യോഗം ഇന്ന് വൈകിട്ട് ചേരും.

Advertising
Advertising

ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ പൊലീസ് ഇന്നലെ തന്നെ തിരിച്ചറിഞ്ഞതായി സൂചനയുണ്ടായിരുന്നു. പാലക്കാട് നഗരം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നവരാണ് കൊല നടത്തിയതെന്നായിരുന്നു സൂചന. സുബൈർ വധത്തിന് പ്രതികാരമായാണ് ശ്രീനിവാസനെ കൊന്നതെന്നാണ് എഫ്.ഐ.ആറിൽ പറയുന്നത്. കൊലപാതകം,ഗൂഢാലോചന, അന്യായമായി സംഘംചേരൽ തുടങ്ങിയ വകുപ്പുകൾ ചേർത്താണ് കേസ്.

Full View

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News