ദത്ത് വിവാദം; ശിശുക്ഷേമ സമിതിക്കും സിഡബ്ല്യുസിക്കും വീഴ്ച സംഭവിച്ചുവെന്ന് വകുപ്പ് തല അന്വേഷണ റിപ്പോർട്ട്

റിപ്പോർട്ട് ഉടൻ ആരോഗ്യ മന്ത്രിക്ക് കൈമാറും.

Update: 2021-11-24 05:10 GMT
Editor : abs | By : Web Desk
Advertising

അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ വകുപ്പുതല അന്വേഷണം പൂർത്തിയായി. ശിശുക്ഷേമ സമിതിക്കും സിഡബ്ല്യുസിക്കും വീഴ്ച സംഭവിച്ചതായും വകുപ്പ് തല അന്വേഷണ റിപ്പോർട്ട്. റിപ്പോർട്ട് ഉടൻ ആരോഗ്യ മന്ത്രിക്ക് കൈമാറും. വനിതാ ശിശുക്ഷേമ വികസന ഡയറക്ടർ ടി.വി അനുപമയുടേതാണ് റിപ്പോർട്ട്.

ദത്ത് തടയാൻ സിഡബ്ല്യുസി ഇടപെട്ടില്ലെന്നും പൊലീസിനെ അറിയിച്ചില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. അനുപമയുടെ പരാതി ലഭിച്ചിട്ടും ദത്ത് നടപടികളുമായി മുന്നോട്ട് പോയി. ശിശുക്ഷേമ സമിതി രജിസ്റ്ററിൽ ഒരു ഭാഗം മായിച്ചു കളഞ്ഞിട്ടുണ്ട് തുടങ്ങി ദത്ത് നടപടിക്രമങ്ങളിൽ ക്രമക്കേട് നടന്നെന്ന അനുപമയുടെ വാദങ്ങൾ ശരിവെക്കുന്നതാണ് പുതിയ കണ്ടെത്തൽ. 

മനപ്പൂർവ്വം തന്നെയാണ് എല്ലാവരും ഇതിൽ ഇടപെട്ടിരിക്കുന്നത്. ആന്ധ്ര ദമ്പതികളുടെ കണ്ണീരിനും ഇവർ തന്നെയാണ് ഉത്തരവാദി. ആരോപണ വിധേയയവരെ ഇനിയെങ്കിലും സർക്കാർ പുറത്താക്കണം സമരം ശക്തമാക്കുമെന്നും അനുപമ പ്രതികരിച്ചു.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News