നിറഞ്ഞൊഴുകുന്ന പനംകുട്ടി ചപ്പാത്തിന് മുകളിലൂടെ സ്കൂട്ടറുമായി യുവാവിന്‍റെ സാഹസിക യാത്ര; ഒഴുക്കില്‍പ്പെട്ടപ്പോള്‍ ഇറങ്ങിയോടി

ലോറിയുമായെത്തി സ്കൂട്ടര്‍ വീണ്ടെടുക്കാനും യുവാവ് ശ്രമം നടത്തി

Update: 2025-07-27 09:13 GMT
Editor : Lissy P | By : Web Desk

ഇടുക്കി: പനംകുട്ടി ചപ്പാത്തിൽ സ്കൂട്ടർ യാത്രികന്റെ സാഹസിക യാത്ര. നിറഞ്ഞൊഴുകുന്ന ചപ്പാത്തിനു മുകളിലൂടെ സ്കൂട്ടർ ഓടിച്ചു. സ്കൂട്ടർ ഒഴുക്കിൽപ്പെട്ടപ്പോൾ യാത്രക്കാരൻ ഇറങ്ങി ഓടി. കൈവരിയിൽ കുടുങ്ങി നിന്ന സ്കൂട്ടർ വീണ്ടെടുക്കാൻ പിന്നീട് ലോറിയുമായി എത്തിയും ശ്രമം നടത്തി യുവാവ്. കനത്ത ഒഴുക്കിൽ സ്കൂട്ടർ ഒഴുകിപ്പോയി. ഇന്നലെ പെയ്ത കനത്ത മഴക്കിടെയാണ് സംഭവം.

അടിമാലി മുതിപ്പുഴക്ക് കുറകെയുള്ള ചപ്പാത്തിലായിരുന്നു യുവാവ് സാഹസിക യാത്ര നടത്തിയത്. കല്ലാര്‍കുട്ടി ഡാമടക്കം തുറന്നതിനാല്‍ ഇവിടെ ശക്തമായ ഒഴുക്കായിരുന്നു. ഇതുവഴി സഞ്ചരിക്കരുതെന്ന മുന്നറിയിപ്പ് അവഗണിച്ചായിരുന്നു യുവാവിന്‍റെ യാത്ര.എന്നാല്‍ ചപ്പാത്തിന്‍റെ മധ്യത്തിലെത്തിയപ്പോഴാണ് ബൈക്ക് ഒഴുക്കില്‍പ്പെട്ടത്. ഇതോടെ ഇയാള്‍ സ്കൂട്ടര്‍ ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു. പിന്നീടാണ് ഇയാള്‍ ലോറിയുമായി എത്തിയത്. എന്നാല്‍ ശക്തമായ ഒഴുക്കില്‍ സ്കൂട്ടര്‍ ഒലിച്ചുപോകുകയായിരുന്നു.

Advertising
Advertising

അതേസമയം,  സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ തുടരുകയാണ്. ഇടുക്കി, കാസർകോട്, കണ്ണൂർ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ആറ് ജില്ലകളിൽ യെല്ലോ അലർട്ടാണ്.നദികളിലും,ഡാമുകളിലും ജലനിരപ്പ് ഉയരുന്നതിനാൽ തീരത്ത് താമസിക്കുന്നവർക്കും ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.മലയോര മേഖലകളിൽ പ്രത്യേക ജാഗ്രത മുന്നറിയിപ്പുണ്ട്. മത്സ്യതൊഴിലാളികൾക്ക് കടലിൽ പോകരുതെന്നും നിർദേശമുണ്ട്.

വിഡിയോ കാണാം..

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News