പൊലീസിനെ കണ്ട് ഓടിയ പോക്സോ കേസ് പ്രതി കിണറ്റില്‍ ചാടി

പൊലീസിനെ കണ്ട് ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് ജിബിന്‍ കിണറ്റില്‍ ചാടിയത്

Update: 2022-08-16 01:57 GMT

തിരുവനന്തപുരം: തിരുവനന്തപുരത്ത് പോക്സോ കേസ് പ്രതി കിണറ്റില്‍ ചാടി. നെടുമങ്ങാട് സ്വദേശി ജിബിനാണ് കിണറ്റില്‍ ചാടിയത്. ജാമ്യത്തിലിറങ്ങിയ ശേഷം ഒളിവിലായിരുന്നു പ്രതി.

പൊലീസിനെ കണ്ട് ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് ജിബിന്‍ കിണറ്റില്‍ ചാടിയത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ കഴിഞ്ഞ വര്‍ഷം ഇയാള്‍ അറസ്റ്റിലായിരുന്നു. പിന്നീട് ജാമ്യത്തിലിറങ്ങിയ പ്രതി വിചാരണക്കായി കോടതിയില്‍ ഹാജരായിരുന്നില്ല. ഇതോടെ തിരുവനന്തപുരം പോക്സോ കോടതി വാറണ്ട് പുറപ്പെടുവിച്ചു. പ്രതിയെ പിടികൂടാന്‍ പൊലീസ് എത്തിയപ്പോഴാണ് ജിബിന്‍ കിണറ്റില്‍ ചാടിയത്.

പൊലീസ് അനുയിപ്പിക്കാന്‍ ശ്രമിച്ചതോടെ ഇയാള്‍ സ്വയം കരയ്ക്ക് കയറിയെങ്കിലും വീണ്ടും കിണറ്റില്‍ ചാടുമെന്ന് പറഞ്ഞ് ആത്മഹത്യ ഭീഷണി മുഴക്കി. മോഷണം, കഞ്ചാവ് വില്‍പ്പന അടക്കം നിരവധി കേസുകളിലെ പ്രതിയാണ് ജിബിന്‍. ആശുപത്രിയില്‍ എത്തിച്ച ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കി.

Full View

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News