മീഡിയവണിനെ വിലക്കിയ സംഭവം; ഏകാധിപത്യം വളരുന്നതിന്‍റെ സൂചനയാണ് കേന്ദ്ര നടപടിയെന്ന് അഹമ്മദ് ദേവർകോവിൽ

മീഡിയവൺ വിലക്കിയ കേന്ദ്രസർക്കാർ നടപടിക്കെതിരെ വ്യാപക പ്രതിഷേധം

Update: 2022-02-01 08:22 GMT

മീഡിയവൺ വിലക്കിയ കേന്ദ്രസർക്കാർ നടപടിക്കെതിരെ വ്യാപക പ്രതിഷേധം. പത്ര പ്രവർത്തക യൂണിയന്‍റെ ആഭിമുഖ്യത്തില്‍ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധ പ്രകടനങ്ങളും സംഗമങ്ങളും നടന്നു. ഏകാധിപത്യം വളരുന്നതിന്‍റെ സൂചനയാണ് കേന്ദ്ര സർക്കാർ നടപടിയെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ പ്രതികരിച്ചു. കേന്ദ്ര നടപടിക്കെതിരെ ഗൾഫിലും പ്രതിഷേധം ഉയരുന്നുണ്ട്.

പത്രപ്രവർത്തക യൂണിയന്‍ കോഴിക്കോട് നഗരത്തില്‍ നടത്തിയ പ്രകടനത്തിന് മീഡിയവണ്‍ നിരോധനത്തിനതരായ പ്രതിഷേധമുയർന്നു. തുടർന്ന് നടന്ന പ്രതിഷേധം സംഗമം മന്ത്രി അഹമ്മദ് ദേവർകോവില്‍ ഉദ്ഘാടനം ചെയ്തു. മീഡിയവണ്‍ എഡിറ്റർ പ്രമോദ് രാമന്‍, ചന്ദ്രിക എഡിറ്റർ കമാല്‍ വരദൂർ, മീഡിയവണ്‍ എക്സിക്യുട്ടീവ് എഡിറ്റർ പി.ടി നാസർ എന്നിവർ സംസാരിച്ചു.

Advertising
Advertising

കണ്ണൂർ പൗരാവലി ഗാന്ധി സ്ക്വയറിൽ മാധ്യമ സ്വാതന്ത്ര്യ ഐക്യദാർഡ്യ സദസില്‍ കെ.വി.സുമേഷ് എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി.പി.ദിവ്യ, ഡി.സി.സി.പ്രസിഡന്‍റ് അഡ്വ.മാർട്ടിൻ ജോർജ്,യൂത്ത് കോൺഗ്രസ്‌ നേതാവ് റിജിൽ മാക്കുറ്റി എന്നിവർ പങ്കെടുത്തു. പാലക്കാട് സ്റ്റേഡിയം പരിസരത്ത് നടന്ന ബഹുജന സംഗമം മുതിർന്ന സി.പി.എം നേതാവും മുൻ എം.എൽ.എയുമായ കെ.കെ ദിവാകരൻ ഉദ്ഘാടനം ചെയ്തു. പത്രപ്രവർത്തക യൂണിയന്‍ ആലപ്പുഴയില്‍ സംഘടിപ്പിച്ച പ്രതിഷേധം ജില്ലാ പ്രസിഡന്‍റ് കളർകോട് ഹരികുമാർ ഉദ്ഘാടനം ചെയ്തു. ഇടുക്കിയില്‍ പ്രസിഡന്‍റ് എം.എന്‍ സുരേഷും കാസർകോട് പ്രസിഡന്‍റ് മുഹമ്മദ് ഹാഷിം എന്നിവരും പ്രതിഷേധത്തിന് നേതൃത്വം നല്‍കി. വ്യക്തമായ കാരണം കാണിക്കാതെ മീഡിയ വണിനെ നിരോധിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം പ്രതിഷേധാര്‍ഹമാണെന്ന് കെ.യു.ഡബ്‌ള്യു.ജെ മിഡില്‍ ഈസ്റ്റ് ഘടകം അഭിപ്രായപ്പെട്ടു

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News