'ഗുഡ് നൈറ്റ്, ഗുഡ് മോര്‍ണിങ് മെസ്സേജുകള്‍, വനിതാ പൊലീസുകാര്‍ക്ക് മാത്രം അയച്ചതല്ല'; ഉദ്യോഗസ്ഥരുടെ പരാതിയില്‍ എഐജി വി.ജി വിനോദ് കുമാറിന്റെ മൊഴിയെടുത്തു

മോശം ഉദ്ദേശത്തോടെ വാട്‌സാപ്പില്‍ സന്ദേശം അയക്കുന്നതായി ആരോപിച്ചാണ് വനിതാ എസ്‌ഐമാര്‍ വിനോദ് കുമാറിനെതിരെ പരാതി നല്‍കിയത്

Update: 2025-09-09 04:55 GMT

തിരുവനന്തപുരം: വനിത ഉദ്യോഗസ്ഥരുടെ പരാതിയില്‍ എഐജി വി.ജി വിനോദ് കുമാറിന്റെ മൊഴിയെടുത്തു. ദുരുദ്ദേശപരമായ സന്ദേശങ്ങള്‍ അയച്ചിട്ടില്ലെന്ന് വിനോദ് കുമാര്‍ മൊഴി നല്‍കി.

മെസേജുകള്‍ വനിതാ പോലീസുകാര്‍ക്ക് മാത്രമായി അയച്ചതല്ല. ബ്രോഡ്കാസ്റ്റ് സന്ദേശമായി ഗുഡ് നൈറ്റ്, ഗുഡ് മോര്‍ണിങ് മെസ്സേജുകള്‍ അയച്ചതാണെന്നും വിനോദ് കുമാര്‍ മൊഴി നല്‍കി.

വനിത ഉദ്യോഗസ്ഥരുടെ പരാതിയില്‍ എസ്പി മെറിന്‍ ജോസഫാണ് അന്വേഷണം നടത്തുന്നത്. വിനോദ് കുമാര്‍ മോശം ഉദ്ദേശത്തോടെ വാട്‌സാപ്പില്‍ സന്ദേശം അയക്കുന്നതായി ആരോപിച്ചാണ് വനിതാ എസ് ഐ മാര്‍ തിരുവനന്തപുരം റെയ്ഞ്ച് ഡിഐജിക്ക് പരാതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ വനിതാ ഉദ്യോഗസ്ഥരുടെ മൊഴിയടക്കം രേഖപ്പെടുത്തി ഡി ഐ ജി വിശദമായ റിപ്പോര്‍ട്ട് ഡിജിപിക്ക് കൈമാറി.

Advertising
Advertising

മോശം ഉദ്ദേശ്യത്തോടെ വാട്സാപ്പില്‍ സന്ദേശം അയക്കുകയും വിളിക്കുകയും ചെയ്യുന്നതായാണ് ആരോപണം. ഇതിന് മറുപടി നല്‍കിയില്ലെങ്കില്‍ പ്രതികാരനടപടിയുണ്ടാകുന്നതായും പരാതിയിലുണ്ട്.

Full View

Tags:    

Writer - അഞ്ജലി ശ്രീജിതാരാജ്

വെബ് ജേണലിസ്റ്റ്, മീഡിയവൺ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

Editor - അഞ്ജലി ശ്രീജിതാരാജ്

വെബ് ജേണലിസ്റ്റ്, മീഡിയവൺ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

By - Web Desk

contributor

Similar News