വീണിടത്തുനിന്ന് എഴുന്നേറ്റൊരു കുതിപ്പ്; രണ്ട് മില്യൺ കാഴ്ചക്കാരുടെ ഹൃദയം കീഴടക്കി അൽ ഇസ്‌ലാഹ് വിദ്യാർഥി ഇൽഹാൻ അയ്ബക്

ചേന്ദമംഗല്ലൂർ മേലെത്തൊടി സ്വദേശികളായ ഹുദ ഹനാൻ- സുഹൈൽ ദമ്പതികളുടെ മകനാണ് ഇൽഹാൻ അയ്ബക്

Update: 2026-10-19 01:44 GMT

ചേന്ദമംഗല്ലൂർ: സ്‌കൂൾ വാർഷിക കായികമേളയിലെ ഓട്ടമത്സരത്തിനിടെ വീണുപോയിട്ടും തളരാതെ എഴുന്നേറ്റുനിന്ന് ഓട്ടം പൂർത്തിയാക്കിയ എൽകെജി വിദ്യാർഥിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു. ചേന്ദമംഗല്ലൂർ അൽ ഇസ്‌ലാഹ്്് ഇംഗ്ലീഷ് സ്‌കൂളിലെ വിദ്യാർഥിയായ ഇൽഹാൻ അയ്ബക്കിന്റെ ഹൃദയസ്പർശിയായ ഈ ദൃശ്യങ്ങൾ ഇതിനകം ഇൻസ്റ്റഗ്രാമിൽ രണ്ട് മില്യണിലധികം ആളുകളാണ് കണ്ടത്.

ചേന്ദമംഗല്ലൂർ മേലെത്തൊടി സ്വദേശികളായ ഹുദ ഹനാൻ- സുഹൈൽ ദമ്പതികളുടെ മകനാണ് ഇൽഹാൻ അയ്ബക്. സ്‌കൂളിലെ കായികമേളയിൽ നടന്ന ഓട്ടമത്സരത്തിനിടയിലായിരുന്നു സംഭവം. മത്സരത്തിനിടെ ഇൽഹാൻ പെട്ടെന്ന് ട്രാക്കിൽ വീഴുകയായിരുന്നു. എന്നാൽ അവിടെ തോൽവി സമ്മതിച്ച് പിന്മാറാൻ കുട്ടി തയ്യാറായില്ല. നിലത്തുവീണ കുട്ടി പിന്നിലേക്ക് നോക്കിയപ്പോൾ, മുന്നോട്ട് ഓടാൻ കൈകൊണ്ട് ആംഗ്യം കാണിച്ച് പ്രോത്സാഹിപ്പിക്കുന്ന കായികാധ്യാപികയെയാണ് കണ്ടത്.

അധ്യാപിക നൽകിയ പ്രചോദനം ഉൾക്കൊണ്ട് ഉടൻ തന്നെ ചാടിയെഴുന്നേറ്റ ഇൽഹാൻ വീണ്ടും മത്സരത്തിലേക്ക് തിരിച്ചെത്തുകയും ഓട്ടം വിജയകരമായി പൂർത്തിയാക്കുകയുമായിരുന്നു. ഒരു അധ്യാപിക നൽകുന്ന ചെറിയൊരു പിന്തുണ കുട്ടികളിൽ എത്രത്തോളം വലിയ ആത്മവിശ്വാസം നിറയ്ക്കുമെന്നതിന്റെ മികച്ച ഉദാഹരണമായാണ് ഈ വീഡിയോ ശ്രദ്ധ നേടുന്നത്. മത്സരങ്ങളിലെ വിജയത്തേക്കാളും മെഡലുകളേക്കാളും വലിയ കാര്യം വീഴ്ചകളിൽ പതറാതെ മുന്നോട്ടുപോകാനുള്ള മനോഭാവമാണെന്ന് ഓർമിപ്പിക്കുന്നതാണ് കുട്ടിയുടെ ഈ കുതിപ്പ്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - അഹമ്മദലി ശര്‍ഷാദ്

Similar News