കണ്ണൂരിലെ കിഫ്‌ബി ഭൂമി ഏറ്റെടുക്കൽ;നൽകിയത് വിപണി വിലയെക്കാൾ അഞ്ചിരട്ടി, പിണറായി വിജയന്റെ ശക്തമായ ഇടപെടലുണ്ടായെന്ന് രേഖകൾ

പദ്ധതിയുടെ പ്രാധാന്യവും അടിയന്തരമായി നടപ്പാക്കേണ്ടതിന്റെ ആവശ്യകതയും സംസ്ഥാനത്തിന്റെ വ്യാവസായിക വികസനത്തിൽ പദ്ധതി ചെലുത്തുന്ന സ്വാധീനവും അദ്ദേഹം ഊന്നിപ്പറഞ്ഞതായും മിനുട്സിൽ രേഖപ്പെടുത്തിയിട്ടുണ്ട്

Update: 2026-10-19 04:10 GMT

കണ്ണൂർ: കണ്ണൂരിൽ കിൻഫ്രയ്ക്കായി കിഫ്ബി വഴി ഭൂമി ഏറ്റെടുക്കൽ നടപടികൾ വേഗത്തിലാക്കാൻ അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെട്ടതായി വ്യക്തമാക്കുന്ന രേഖകൾ പുറത്ത്. 2018 ഒക്ടോബറിൽ ചേർന്ന കിഫ്ബിയുടെ 33-ാമത് ബോർഡ് യോഗത്തിന്റെ മിനുട്സിലാണ് ഇതുസംബന്ധിച്ച പരാമർശമുള്ളത്.

പദ്ധതിയുടെ പ്രാധാന്യവും അടിയന്തരമായി നടപ്പാക്കേണ്ടതിന്റെ ആവശ്യകതയും സംസ്ഥാനത്തിന്റെ വ്യാവസായിക വികസനത്തിൽ പദ്ധതിക്കുള്ള സ്വാധീനവും മുഖ്യമന്ത്രി യോഗത്തിൽ ഊന്നിപ്പറഞ്ഞതായി മിനുട്സിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഭൂമി ഏറ്റെടുക്കൽ സമയബന്ധിതമായി പൂർത്തിയാക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Advertising
Advertising

കണ്ണൂർ വിമാനത്താവളത്തിന് സമീപം മട്ടന്നൂരിലും പരിസര പ്രദേശങ്ങളിലും വ്യവസായ പാർക്കുകൾ, സ്കൂളുകൾ, മെഡിക്കൽ സ്ഥാപനങ്ങൾ എന്നിവയ്ക്കായി ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടാണ് നടപടി. എന്നാൽ, ഭൂമി ഏറ്റെടുക്കലിൽ ക്രമക്കേടുകൾ നടന്നെന്ന ആരോപണങ്ങളും ഉയർന്നിട്ടുണ്ട്.

വിപണി വിലയേക്കാൾ ഉയർന്ന തുക നൽകി ഭൂമി വാങ്ങിയെന്നും ഏറ്റെടുത്ത ഭൂമിയിൽ കാര്യമായ വികസന പ്രവർത്തനങ്ങൾ നടന്നിട്ടില്ലെന്നും വിമർശനമുണ്ട്. ഭൂമി ഏറ്റെടുക്കലിന് തൊട്ടുമുമ്പുള്ള മാസങ്ങളിൽ ചിലർ ഭൂമി വാങ്ങിയതിനു പിന്നിൽ സിപിഎം നേതാക്കൾക്കോ ബിനാമികൾക്കോ ബന്ധമുണ്ടോയെന്ന സംശയവും ഉയർന്നിട്ടുണ്ട്.

ഭൂമി വാങ്ങിയതുമായി ബന്ധപ്പെട്ട ഇടപാടുകൾ, നൽകിയ വില, പദ്ധതികളുടെ നിലവിലെ സ്ഥിതി എന്നിവ പരിശോധിച്ച് വിശദമായ അന്വേഷണം നടത്തണമെന്ന ആവശ്യവും ശക്തമാണ്. ആരോപണങ്ങൾ സംബന്ധിച്ച അന്തിമ നിഗമനത്തിലെത്താൻ ബന്ധപ്പെട്ട രേഖകളും അന്വേഷണ വിവരങ്ങളും പരിശോധിക്കേണ്ടതുണ്ട്.

Tags:    

Writer - ഹഫീസ പി.കെ

contributor

Editor - ഹഫീസ പി.കെ

contributor

By - Web Desk

contributor

Similar News